Friday, February 7, 2014

ജീവിതത്തിന്റെ നിറം...


ജീവിതത്തിൽ പലതിനും പല നിറങ്ങൾ ഉണ്ട്...

ബാല്യത്തിന്റെ ഇളം നിറം
കൌമാരത്തിന്റെ കടുത്ത നിറം
യൌവനത്തിന്റെ തെളിഞ്ഞ നിറം
വാർധക്യത്തിന്റെ നരച്ച നിറം

നിഷ്കളങ്കതയുടെ മഞ്ഞ നിറം
പ്രണയത്തിന്റെ നീല നിറം
പ്രതീക്ഷയുടെ പച്ച നിറം
പ്രതികാരത്തിന്റെ ചുവന്ന നിറം
മരണത്തിന്റെ കറുത്ത നിറം

എല്ലാ നിറങ്ങളും ചേർന്ന ഈ ജീവിതത്തിനു മാത്രം
സ്വന്തമെന്നു പറയാനായി ഒരു നിറം ഇല്ലാതെ പോയി.
അല്ലെങ്കിൽ, പേരിനു വേണ്ടി ഒരു 'വെളുത്ത' നിറം !

2 comments:

  1. വര്‍ണ്ണവൈവിധ്യജീവിതം

    ReplyDelete
  2. ഇവിടം വരെ വന്നതിനു നന്ദി അജിത്ത് ഏട്ടാ.

    ReplyDelete