Wednesday, November 27, 2013

എൻ തോന്നലുകൾ...



എന്റേത് മാത്രമെന്ന് കരുതിയത്‌ ഒക്കെയും


വെറും പാഴ് തോന്നലാണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ



കാണുവാൻ കൊതിച്ച നിമിഷങ്ങൾ ഒക്കെയും

വെറും സ്വപ്‌നങ്ങൾ മാത്രമെന്ന് തിരിച്ചറിഞ്ഞില്ല ഞാൻ



എങ്കിലും നിന്നെ ഞാൻ അറിയുന്നു... പ്രിയ സഖി...

എന്റെ ജീവിത വഴികളിൽ

ഞാൻ കണ്ടു മോഹിച്ച

സുന്ദരമായൊരു സ്വപ്നമായി..

ഒരു ചെറു തലോടലായി....

Thursday, November 14, 2013

ഇളം കാറ്റിനായി...


കരിയിലകൾ പാറി പറക്കുന്ന ഈ കാറ്റത്ത്‌


പറന്നകലട്ടെ എല്ലാ ദുഖങ്ങളും


പൂവിന്റെ മണവുമായി എത്തുന്ന ഒരിളം കാറ്റിനായി

കരുതിയിക്കട്ടെ പ്രതീക്ഷയോടെ ഈ മനം !!!

വെറുതേ... നിനക്കായി...


അറിയാതെ ചില നിമിഷങ്ങളിൽ, മനസ്സിന്റെ ഏതോ ഒരു കോണിൽ
തെളിയുന്നു ചിരിക്കുന്ന നിൻ മുഖം

ഈറനണിയുന്ന മിഴികളിൽ പൊടിഞ്ഞ ആ കണ്ണീരിൽ
തുടിക്കുന്നു പറയാതെ പോയ എൻ മനം

വാക്കുകൾ അന്യമായി പോയൊരെൻ മൊഴികളിൽ
വിടരുന്നു കവിതകൾ , നിനക്കായ്‌ മാത്രമായി...

അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ
ഹൃദയ മിടിപ്പിൽ  മുഴങ്ങുന്ന എൻ പേര്




       

Saturday, August 9, 2008

പ്രണയങ്ങള്‍ യാചിക്കുന്നതു.


മരിച്ചു എന്ന് വിധി എഴുതി, പലപ്പോഴും നമ്മള്‍ പ്രണയത്തെ ജീവനോടെ കല്ലറകളില്‍ അടക്കം ചെയ്യുന്നു.

പിന്നീട് അവ പുഴുക്കള്‍ അരിച്ചു, വേദനയോടെ അഴുകി ഇല്ലാതാവുന്നു.


മരിച്ച പ്രണയം പോലും നമ്മോടു യാചിക്കുന്നതു മാന്യമായ ഒരു യാത്ര അയപ്പ് മാത്രമല്ലേ.....


മരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് നമുക്കു ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ..... ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി മാത്രം?


കുമ്പസാരം: ഒരു റഷ്യന്‍ നാടന്‍ കഥയില്‍ നിന്നും കടമെടുത്ത ആശയം.

Monday, August 4, 2008

കാണാതെ പോകുന്നത്.


തുളുമ്പി നിറഞ്ഞ നിന്‍റെ കണ്‍കളില്‍ നോക്കി,
കരയുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ചേല്‍ ആണെന്ന് ഞാന്‍ മൊഴിഞ്ഞു.
ദൂരേക്ക് നോക്കി നീ ഏകയായി ഇരിക്കുമ്പോള്‍
ഏകാന്തതയെ പ്രണയിക്കുന്ന നിന്‍റെ അഴകു ഞാന്‍ നോക്കി നിന്നു.
നീ വാചാലമായി പറയാന്‍ തുടങ്ങുമ്പോള്‍
നിന്‍റെ മൌനത്തിനു കൂടുതല്‍ ചേലെന്നു പറഞ്ഞു നിന്നെ ഞാന്‍ മൌനിയാക്കി.

ദുഖങ്ങള്‍ ഒക്കെയും ഉള്ളില്‍ ഉതുക്കി നീ ചിരിച്ചു.....

ഇന്നു നീ രാവില്‍ , മാനത്ത് ഒരു നക്ഷത്രമായി തെളിയുമ്പോള്‍
കവി ഭാവനകള്‍ക്കിടയില്‍ കാണാതെ പോയ
നിന്‍റെ ഹൃദയത്തെ ഓര്‍ത്തു ഞാന്‍ തേങ്ങുന്നു.....
എന്‍റെ ഭാവനകളെ സ്വയം പഴിച്ചു കൊണ്ടു.

Saturday, August 2, 2008

വെറുതേ ചില മോഹങ്ങള്‍...

കോരി ചൊരിയുന്ന ഈ പെരു മഴയത്ത്
ദുഖങ്ങള്‍ ഒക്കെയും പെയ്തൊഴിഞ്ഞിരുന്നെങ്കില്‍.

ഇളം കാറ്റിലാടുന്ന ഈ ഇലകള്‍ പോല്‍ നമ്മളും
ഭാരങ്ങള്‍ ഇല്ലാതെ പതിയെ ചലിച്ചു ഇരുന്നെങ്കില്‍.

ശാന്തമായി ഒഴുകുന്ന ഈ കടല്‍ത്തിരകളില്‍
ഒരു മഞ്ഞു തുള്ളിയായ് പതിയെ അലിഞ്ഞിരുന്നെങ്കില്‍.

Friday, August 1, 2008

വിരഹം.


കണ്ടു മതി വരാത്ത ഒരു സ്വപ്നത്തിന്‍ തുടര്‍ച്ച പോല്‍........... നിന്‍ മുഖം.
കേള്‍ക്കാന്‍ കൊതിച്ചൊരു പാട്ടിന്‍റെ ഈണമായ്............. നിന്‍ സ്വരം.

നിന്‍ ഓര്‍മ്മകള്‍ കണ്‍കളില്‍ കണ്ണുനീര്‍ തുള്ളികളായ് നിറയവേ,
ശ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍ ഞാന്‍ അറിയുന്നു......വിരഹ നോവിനാല്‍ നീറുന്ന ഒരു യുഗം.