Friday, January 17, 2014

വളർന്നു വലുതാവുന്നവർ



നിലത്തു വീണുടഞ്ഞ ആ ചില്ല് കഷണങ്ങൾ നോക്കി
അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
ഒരു പാട് കൊതിയോടെ, അവൾ സൂക്ഷിച്ചു വെച്ചിരുന്ന
പല വർണങ്ങൾ നിറഞ്ഞ, ആ സ്ഫടിക പാവ
തറയിൽ അങ്ങനെ ചിതറി കിടന്നു.

ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു,

ചുണ്ടിൽ നിന്നും മായാത്ത ഒരു ചെറു പുഞ്ചിരിയോടെ
അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.
ഒരു പാട് കഷ്ട്ടപ്പെട്ടു, അവൾ നേടി എടുത്ത
നിറങ്ങൾ ഇല്ലാത്ത , ആ വിവാഹ മോചന പത്രം
തറയിൽ അങ്ങനെ ചിതറി കിടന്നു.

ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു !!!

Wednesday, January 15, 2014

ഈ നിമിഷവും, നീയും



കളഞ്ഞു പോയെന്നു നിനച്ചിരുന്ന വിലപ്പെട്ട എന്തോ ഒന്ന്
പഴയ പെട്ടിക്കുള്ളിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ പോലെ...

ഇനി ഒരിക്കലും കാണില്ലെന്ന് വിചാരിച്ചിരുന്ന പ്രിയപ്പെട്ട ഒരാൾ
വഴി വക്കിൽ, ആൾ കൂട്ടത്തിനിടയിൽ വെച്ച് കണ്ടു മുട്ടിയ പോലെ...

മറന്നു തുടങ്ങിയ, ആ പ്രിയപ്പെട്ട പാട്ടിന്റെ വരികൾ
യാത്രക്കിടയിൽ അടുത്തിരുന്ന ഒരാൾ മൂളിയ പോലെ...

ഈ നിമിഷവും , നീയും എന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു !

Monday, January 13, 2014

രസമുള്ള ചില നോവുകൾ...


അവൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രത്യേക രസം !


അവളുടെ കുസുത്രി നിറഞ്ഞ ചോദ്യങ്ങൾ ആണോ
തർക്കുത്തരങ്ങൾ മാത്രം നിറയുന്ന മറുപടിയോ
മിക്കപ്പോഴും വിടരുന്ന ചെറു ചിരിയോ
ഇടയ്ക്ക് മാത്രം മനസ്സ് തുറക്കുന്ന പരിഭവങ്ങളോ
കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന വികൃതിയോ
ചിലപ്പോഴൊക്കെ കാണുന്ന നീണ്ട മൌനമോ
ഇതിലെന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല....

അവൾ മിണ്ടാതിരിക്കുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത നോവ് !

Friday, January 10, 2014

പ്രണയ സമ്മാനങ്ങൾ...


തന്റെ സ്വപ്‌നങ്ങൾ കൊണ്ട് അവൻ കോർത്തിട്ട
ആ മുത്ത്‌ മാലകൾ അവള്ക്കിന്നു വേണ്ട !

തനിക്കു സ്വർണ മാലകൾ സമ്മാനിക്കാൻ കഴിയാത്ത അവനെ
ജീവിക്കാൻ അറിയാത്തവൻ എന്ന് അവൾ മനസ്സിൽ പരിഹസിക്കുമ്പോഴും,
അതൊന്നും തിരിച്ചറിയാതെ അവൻ അപ്പോഴും അവൾക്കു വേണ്ടി
മഞ്ചാടി മണികളും മയിൽ പീലികളും പെറുക്കി കണ്ടിരുന്നു.

അവൾക്കേറെ പ്രിയപ്പെട്ട സമ്മാനങ്ങൾ എന്ന് തെറ്റി ധരിച്ചു കൊണ്ട് !

Tuesday, December 24, 2013

മായാ ജാലങ്ങൾ വശമില്ലാത്തവർ


ഞാൻ നൽകാത്ത എന്താണ് അവന്റെ പ്രണയത്തിനു ഉള്ളത് ?

തനിക്കു മറ്റൊരു പ്രണയം ഉണ്ടെന്നും
അവനില്ലാതെ ഇനിയൊരു ജീവിതം ഇല്ലെന്നും
പറഞ്ഞു പിരിയാനൊരുങ്ങിയ കാമുകിയെ
തടഞ്ഞു നിർത്തി അവൻ ചോദിച്ചു.

അൽപ്പ സമയം നിശബ്ദയായി,
പിന്നെ വാശിയോടെ അവൾ പറഞ്ഞു
'മാജിക്'.

മാന്ത്രിക വിദ്യകൾ കൈവശമില്ലാത്ത
ജീവിക്കാൻ പഠിക്കാത്ത, പ്രണയിക്കാൻ അറിയാത്ത അവൻ
തിരിച്ചൊന്നും പറയാൻ കഴിയാതെ
തല കുനിച്ചു പതിയെ നടന്നകന്നു.

Friday, December 20, 2013

ഒരു വൃദ്ധൻ പറഞ്ഞത്



ഇന്ന് വഴിവക്കിലായി, നടന്നു വലഞ്ഞൊരു വൃദ്ധനെ കണ്ടു ഞാൻ
ആ കണ്ണുകൾ എന്നോട് ഈ വിധം ചൊല്ലിയ പോലെ

"ജീവിത യാത്രയിൽ ഒരു നാൾ നിന്നെ പോൽ
യുവാവായി വേഗത്തിൽ ഓടി നടന്നതാ

ഒരു പാട് ലക്ഷ്യങ്ങൾ നേടുവാനായി
പകലുകൾ രാത്രികൾ മറന്നു ജീവിച്ചതാ

മറു വാക്ക് ചൊല്ലി ശീലമില്ലാതെ
സ്വന്തം ഇഷ്ട്ടങ്ങൾ മറന്നു ശീലിച്ചവനാ

കെട്ടിയ പെണ്ണിന്റെ ചിരികൾക്ക് വേണ്ടി
കണ്ണുനീർ തുള്ളികൾ പകരം നൽകിയവനാ

വളരുന്ന കുഞ്ഞിന്റെ ഭാവിക്ക് വേണ്ടി
കിട്ടിയതൊക്കെയും നിധി പോലെ കാത്തതാ

ഇന്ന് ഈ വഴിയോരത്ത് പോകുവതെവിടെ എന്നറിയാതെ
അഗതിയായി നിരാശനായി ഞാൻ നിൽക്കവേ

നിന്നിൽ ഞാൻ കാണുന്നു
എന്റെ യവ്വന കാലത്തെ അർത്ഥമില്ലാത്ത പാഴ് ചിത്രങ്ങൾ "

Thursday, December 19, 2013

മനസ്സിന്റെ ചില ചോദ്യങ്ങൾ


ഇനി ഒരിക്കലും കാണില്ല എന്നറിയാമായിരുന്നിട്ടും
ഒരു യാത്ര പോലും പറയാതെ നീ പോയതെന്തിനു !

ഒരു ശ്വാസം അകലെ എന്നോർമകളിൽ
നീ എന്നുമുണ്ടാകും എന്ന വിശ്വാസമോ...

നാളെ ഒരിക്കൽ നാം വീണ്ടും കാണാതിരിക്കില്ല
എന്നൊരു മനസ്സിന്റെ ചെറു പ്രതീക്ഷയോ...

യാത്ര പറയുവാൻ മാത്രം അകിന്നിട്ടില്ല നാം
എന്നോരടുപ്പത്തിൽ നിന്നുയർന്നൊരു അധികാരമോ...

ഇനി നിനക്കാരുമല്ല ഞാൻ എന്നൊരു തോന്നലിൽ
നിനക്കുണ്ടായൊരു അകൽച്ചയോ...

നിന്നെ അറിയാൻ കഴിയാതിരുന്നത് പോൽ,
ഇന്നെനിക്കറിയില്ല മനസ്സിന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം !