തുളുമ്പി നിറഞ്ഞ നിന്‍റെ കണ്‍കളില്‍ നോക്കി,
കരയുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ചേല്‍ ആണെന്ന് ഞാന്‍ മൊഴിഞ്ഞു.
ദൂരേക്ക് നോക്കി നീ ഏകയായി ഇരിക്കുമ്പോള്‍
ഏകാന്തതയെ പ്രണയിക്കുന്ന നിന്‍റെ അഴകു ഞാന്‍ നോക്കി നിന്നു.
നീ വാചാലമായി പറയാന്‍ തുടങ്ങുമ്പോള്‍
നിന്‍റെ മൌനത്തിനു കൂടുതല്‍ ചേലെന്നു പറഞ്ഞു നിന്നെ ഞാന്‍ മൌനിയാക്കി.
ദുഖങ്ങള്‍ ഒക്കെയും ഉള്ളില്‍ ഉതുക്കി നീ ചിരിച്ചു.....
ഇന്നു നീ രാവില്‍ , മാനത്ത് ഒരു നക്ഷത്രമായി തെളിയുമ്പോള്‍
കവി ഭാവനകള്‍ക്കിടയില്‍ കാണാതെ പോയ നിന്‍റെ ഹൃദയത്തെ ഓര്‍ത്തു ഞാന്‍ തേങ്ങുന്നു..... എന്‍റെ ഭാവനകളെ സ്വയം പഴിച്ചു കൊണ്ടു.
No comments:
Post a Comment