Wednesday, December 18, 2013

പെണ്ണിന്റെ മണം...

പെണ്ണിന്റെ മണം എന്താണ് ?

അമ്മയുടെ അടുത്ത് നിന്നും വരാറുള്ള
കുഴമ്പിന്റെ പഴമയോ...

പെങ്ങളിൽ നിന്നും കിട്ടാറുള്ള
തുളസി കതിരിന്റെ നൈർമല്യമൊ...

ഭാര്യയിൽ നിന്നുള്ള
കാച്ചിയ എണ്ണയുടെ കുളിർമയോ...

കാമുകിയിൽ നിന്ന് അടിക്കുന്ന
സുഗന്ധ ദ്രവ്യത്തിൻ മോഹമോ...

മകളുടെ ചുണ്ടിൽ നിന്നുയരുന്ന
പാലിന്റെ നിഷ്കളങ്കതയോ....

എല്ലാ മണങ്ങളും എന്നെ കൂടുതൽ അവരിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നു !

No comments:

Post a Comment