Monday, January 18, 2016

... അർഹതയില്ലാത്ത കാര്യങ്ങൾ ...



നഗരത്തിലെ തിരക്കേറിയ തെരുവിലൂടെ നടന്നു പോവുകയായിരുന്ന ഒരു പുരോഹിതനും ശിഷ്യനും. ആ തെരുവിൽ  കൂടുതലും താമസിച്ചിരുന്നത് അവരുടെ മതത്തെ ശത്രു പക്ഷമായി കരുതുന്ന മറ്റൊരു  മത വിഭാഗത്തിൽ പെട്ടവരായിരുന്നു. തങ്ങളുടെ ഇടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് , സമാധാനത്തോടെ നടന്നു നീങ്ങിയ , പുരോഹിതനെ കണ്ടു , അവർ അതിശയിച്ചു . ചിലർ അദ്ധേഹത്തെ വഴിയുടെ വശങ്ങളിൽ നിന്നും കൊണ്ട് അസഭ്യ വാക്കുകൾ കൊണ്ട് മൂടി . അപ്പോഴും , അവരെയൊക്കെ നോക്കി പുഞ്ചിരിച്ചു നടന്നു വീട്ടിൽ തിരികെയെത്തി സമാധാനപൂർവ്വം  പ്രാർത്ഥനക്ക് ഒരുങ്ങിയ പുരോഹിതനോട് ശിഷ്യൻ അതിശയത്തോടെ, അവർ ഇത്രയൊക്കെ പറഞ്ഞിട്ടും എന്ത് കൊണ്ടാണ് അദ്ദേഹത്തിന് ഒട്ടും സങ്കടമോ ദേഷ്യമോ  തോന്നാത്തത് എന്ന്  ചോദിച്ചു. അപ്പോൾ പുരോഹിതൻ ചിരിച്ചു കൊണ്ട് ഇപ്പ്രകാരം മറുപടി നൽകി,


" നമ്മൾ അർഹരല്ല എന്ന് തോന്നുന്നവ നാം സ്വീകരിക്കാതിരിക്കുക "


പണമായാലും പദവിയായാലും മാത്രമല്ല ; പരാജയമായാലും തോൽവിയായാലും കുറ്റപ്പെടുത്തലുകൾ ആയാലും , നമ്മൾ അതിനൊക്കെ അർഹരല്ല എന്ന് നമുക്ക് തോന്നിയാൽ അത് നമ്മൾ ഒരിക്കലും സ്വീകരിക്കരുതെന്ന ഗുണപാഠം വായനക്കാരെ  ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു .



10 comments:

  1. തീർച്ചയായും വളരെ ശരിയാണ്‌.

    ReplyDelete
  2. ഈ പറഞ്ഞതൊന്നും എനിക്ക്‌ വേണ്ട, നിങ്ങൾ തന്നെ എടുത്തോളൂ എന്ന് കൂടി പറഞ്ഞാൽ പൂർണ്ണമായി... :)

    ReplyDelete

  3. ഈ തുടരെയുള്ള പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും വളരെ നന്ദി Mr & Mrs സുധി ... :)

    ReplyDelete
  4. വളരെ നന്ദി വിനുവേട്ടാ... അതെ , അവരോടൊക്കെ അങ്ങനെ തന്നെയാണ് പറയേണ്ടത് എന്നാണു എന്റെയും അഭിപ്രായം ... :)

    ReplyDelete
  5. നല്ല ഐഡിയയാണു. പക്ഷെ നടപ്പാക്കാനാ പ്രയാസം

    ReplyDelete

  6. നന്ദി അജിത്ത് ഏട്ടാ ... വളരെ ശരിയാണ് ! ഞാൻ നടപ്പാക്കാൻ നോക്കി വളരെ പ്രയാസമാണെന്ന് കണ്ടപ്പോൾ ആണ് , പോസ്റ്റ്‌ ഇടാൻ എളുപ്പം ആണല്ലോ എന്നോർത്ത് ഇവിടെ പോസ്റ്റ്‌ ഇട്ടതു എന്നാണു സത്യം !!! :)

    ReplyDelete
  7. നേതൃപദവി ആയാലും അർഹത ഇല്ലെങ്കിൽ ഏറ്റെടുക്കരുത്......
    പക്ഷെ ഇപ്പോഴത്തെ പ്രശ്നവും അത് തന്നെയാണ്..

    ReplyDelete
  8. പങ്കുവെച്ച ഈ അഭിപ്രായത്തിനു നന്ദി ഉനൈസ്...

    ReplyDelete
  9. മനസ്സാന്നിദ്ധ്യം തന്നെ പ്രധാനം.
    നല്ല സന്ദേശം
    ആശംസകള്‍

    ReplyDelete