Wednesday, September 9, 2015

അളവുകളും തൂക്കങ്ങളും



പകച്ചു പോയ ബാല്യവും
പിഴച്ചു പോയ കൌമാരവും


തിളച്ചു പൊങ്ങിയ യൌവനവും
തിരിച്ചറിവിൻ മധ്യ വയസും കടന്നു


തളർന്നിരിക്കും വാർധക്യത്തിൽ
ഒരു ആയുസിൽ നേടിയതിൻ കണക്കെടുപ്പ് ::


നടന്നു കയറിയ പടവുകൾ ,
പട വെട്ടി നേടിയ പദവികൾ ,


കാണാതെ പോയ കാഴ്ചകൾ ,
കരളിൽ നിന്നും പറിച്ചെറിഞ്ഞ കിനാവുകൾ ,


പൊട്ടിച്ചു  അരിഞ്ഞെടുത്ത ബന്ധങ്ങൾ ,
മറവിയിൽ തഴഞ്ഞിട്ട കടമകൾ ,


കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും,
ജീവിത തുലാസിൽ നേട്ടവും കോട്ടവും തൂക്കി നോക്കി.


നേട്ടം - രണ്ടു കിലോ , കോട്ടം - പത്തു കിലോ !!!


ഈയൊരു ആയുസിൻ ലാഭ നഷ്ട്ട കണക്കിൽ
എനിക്കാകെ ബാക്കിയായത് എട്ടിന്റെ മുട്ടൻ പണികൾ മാത്രം !






8 comments:

  1. ആകെ തുക വെറും പൂജ്യം മാത്രം

    ReplyDelete
  2. ഷഹീം... ഇതെന്റെ കണ്ണുകൾ നനയിച്ചു...

    ReplyDelete
  3. കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും,
    ജീവിത തുലാസിൽ നേട്ടവും കോട്ടവും തൂക്കി നോക്കി.

    ReplyDelete
  4. കനമുള്ള കാര്യങ്ങൾ

    ReplyDelete
  5. വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി ഷഹിദ് , വിനുവേട്ടൻ , മുരളി ചേട്ടൻ , ആൾ രൂപൻ & ഷാജിത ... :)

    ReplyDelete
  6. ഹ ഹ ഹാാ... ആ മുട്ടന്‍പണികള്‍ എന്നെ ചിരിപ്പിച്ചു....!!!

    ReplyDelete
  7. കമ്മന്റിനും , ഈ നല്ല ചിരിക്കും , വളരെ നന്ദി കല്ലോലിനി ... :)

    ReplyDelete