Friday, October 2, 2015

...വഴിവക്കിലെ ആ ഒരാൾ...


ദിവസവും രാവിലെ ഞാൻ ഓഫീസിലേക്ക് പോകുന്ന വഴിയിൽ , ലോസ് ആഞ്ചലസിലെ തിരക്കുള്ള ഒരു ട്രാഫിക്ക് സിഗ്നലിൽ , പതിവായി കാണാറുള്ള ഒരു ഹോം ലെസ്സ് മനുഷ്യനെ കുറിച്ചാണ് ഈ കുറിപ്പ്.....


ഞാൻ വഴിവക്കിൽ ദിവസേന കാണാറുള്ള ഒരുപാട് ഹോം ലെസ്സ് മനുഷ്യരിൽ നിന്നും , ഇദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചത് , എപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് കാണാറുള്ള നല്ലൊരു ചിരി കാരണം ആണ്. നമ്മളൊക്കെ വളരെ തിരക്ക് പിടിച്ചു രാവിലെ ദിവസം തുടങ്ങി , അന്ന് ഓഫീസിലും വീട്ടിലും ഒക്കെ ചെയ്തു തീർക്കേണ്ട, വലിയ കാര്യങ്ങളെ കുറിച്ചൊക്കെ ഓർത...്തു ടെൻഷൻ ഒക്കെ അടിച്ചു , ആരെയൊക്കെയോ പ്രാകി പതിവായി ടാഫിക് സിഗ്നലിൽ ദേഷ്യത്തിൽ കാറിൽ ഇരിക്കുമ്പോൾ , ആ വഴിവക്കിലെ വെയിലിൽ ഇതൊന്നുമില്ലാതെ , കാറുകളിൽ എ.സി ഇട്ടിരുക്കുന്നവരെ നോക്കി , 'Have A Nice Day' എന്നൊരു ബോർഡും തൂക്കി നല്ലോണം ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു വയസായ മനുഷ്യൻ !


ഏതാണ്ട് ഒരു മാസത്തിനിടയിൽ , രണ്ടോ മൂന്നോ വട്ടം, ഞാൻ കയ്യിലുള്ള കുറച്ചു ചില്ലറകൾ അയാൾക്ക്‌ കൊടുത്തിരുന്നു. അപ്പോഴൊക്കെ ചിരിച്ചു കൊണ്ട് വാങ്ങി , കൈ വീശി കാണിച്ചു അദ്ദേഹം നന്ദി പറഞ്ഞു. കൂടുതൽ പ്രാവശ്യം ഞാൻ ഒന്നും കൊടുക്കുന്നില്ലെങ്കിലും ,എന്റെ വണ്ടി ആ സിഗ്നലിൽ നിർത്തുമ്പോൾ അദ്ദേഹം കൈ വീശി പരിചയം കാട്ടുമായിരുന്നു, അപ്പോൾ ഞാനും തിരിച്ചും കൈ വീശി ചിരിക്കും.


സാധാരണ കാശ് കൊടുക്കാൻ താൽപര്യം ഉള്ളവർ, കാർ വിൻഡോ താഴ്ത്തി , കൈകാട്ടി വിളിച്ചാൽ വിളിച്ചാൽ മാത്രം അടുത്ത് വരാറുള്ള ആ മനുഷ്യൻ , ഒരിക്കൽ സിഗ്നലിൽ നിർത്തിയ എന്റെ കാറിന്റെ വിൻഡോ ഗ്ലാസ്‌ തട്ടി വിളിച്ചു ! കയ്യിൽ കുറച്ചു ചില്ലറയെടുത്ത് വിൻഡോ തുറന്നു നീട്ടിയ എന്റെ കൈ തട്ടി മാറ്റി അദ്ദേഹം കാശ് വേണ്ടെന്നു കാട്ടി ഇങ്ങനെ പറഞ്ഞു ,

"Today I am not here to request any money. I just want to thank few people in this signal stop who usually give me some money. I will not be here from tomorrow as I am moving to a different location. I should say that you are the only one person in my life who gave me money with a nice smile on happy face. I feel some happiness while holding your money. May god bless you my son"


ഇപ്പോൾ ഇക്കാര്യം ഇവിടെ മിനക്കിട്ടു ഇരുന്നെഴുതിയതിനു പിന്നിൽ രണ്ടു പ്രധാന ഉദ്ദേശ്യങ്ങൾ ആണ് ,


1. നമ്മൾ ചിരിച്ചു കൊണ്ട് സന്തോഷത്തിൽ നൽകുന്ന പണം , അത് വാങ്ങുന്നയാൾക്ക് എത്ര സന്തോഷം നൽകുന്നു എന്ന് ഒരാളുടെ അനുഭവത്തിൽ നിന്നും സത്യസന്ധമായി ഞാൻ കേട്ട ഒരു കാര്യം പറയാൻ ,


2. പിന്നെ , ഞാൻ ഒരാൾക്ക്‌ രണ്ടു വട്ടം ചില്ലറ കൊടുത്തെന്ന അത്ഭുത പുണ്യ പ്രവൃത്തി  നിങ്ങളെയൊക്കെ ഒന്ന് അറിയിക്കാൻ !

18 comments:

  1. നമ്മുടെ ഒരു മന്ദഹാസം മറ്റുള്ളവർക്ക് എത്ര് വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിത്തരുന്നു ഈ സംഭവം...

    പിന്നെ, ഷഹീം, അക്ഷരത്തെറ്റുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുമല്ലോ... ശരിയായ പദങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

    “അദ്ധേഹം” (അദ്ദേഹം), “ടാഫിക്ക്” (ട്രാഫിക്ക്), “ഉദ്ദേശം (ഉദ്ദേശ്യം),“അത്ഭുധം” (അത്ഭുതം), “പ്രവർത്തി” (പ്രവൃത്തി).

    അപ്പോൾ പറഞ്ഞ പോലെ... ആശംസകൾ... എഴുത്ത് തുടരട്ടെ...

    ReplyDelete

  2. വായനക്കും വിലപ്പെട്ട അഭിപ്രായത്തിനും തെറ്റുകൾ ചൂണ്ടി കാട്ടിയതിനും വളരെ നന്ദി വിനുവേട്ടന്‍.... :) അക്ഷരതെറ്റുകൾ ഞാൻ തിരുത്തി , ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കാം :)

    ReplyDelete
  3. മനസ്സിന്റെ നന്മ പ്രതിഫലനശക്തിയുള്ളതാണ്

    ReplyDelete
  4. കുറിച്ചിട്ട വാക്കുകൾക്കു വളരെ നന്ദി അജിത്ത് ഏട്ടാ... ഒരു പാട് നാള് കഴിഞ്ഞു അജിത്ത് ഏട്ടന്റെ കമ്മന്റ് ഇവിടെ കണ്ടപ്പോൾ ഒരു നല്ല സന്തോഷം :)

    ReplyDelete
  5. ഏതു നല്ല കർമ്മവും ചിരിച്ച മുഖത്തോടെ ആവുമ്പോൾ സ്വീകരിക്കുന്നവർക്ക് ഇരട്ടി സന്തോഷവും സംതൃപ്തിയും ലഭിക്കും...

    ReplyDelete
  6. ഏതു നല്ല കർമ്മവും ചിരിച്ച മുഖത്തോടെ ആവുമ്പോൾ സ്വീകരിക്കുന്നവർക്ക് ഇരട്ടി സന്തോഷവും സംതൃപ്തിയും ലഭിക്കും...

    ReplyDelete
  7. ഹാ ഹാ ഹാാ..ചിരിപ്പിക്കയും അൽപം ചിന്തിപ്പിക്കുകയും ചെയ്തു...

    ഗ്രൂപ്പിൽ ലിങ്ക്‌ ഇട്ടിരുന്നോ???

    ReplyDelete

  8. കുറിച്ചിട്ട വരികൾക്ക് നന്ദി വീകെ ...

    ReplyDelete
  9. നന്ദി സുധി... ഗ്രൂപ്പിൽ ലിങ്ക്‌ ഇട്ടിരുന്നു... :)

    ReplyDelete
  10. ഈ നല്ല വാക്കുകൾക്കു നന്ദി മുഹമ്മദ്‌ ആറങ്ങോട്ടുകര....

    ReplyDelete
  11. നല്ല വാക്കുകൾക്കു നന്ദി ഷാജിത... :)
    കുറിച്ചിട്ട അഭിപ്രായത്തിനു നന്ദി മുരളി ചേട്ടാ :)

    ReplyDelete
  12. ഈ കഥ വായിച്ചിട്ട് എനിക്കെന്തു സന്തോഷം ആയെന്നോ...!!!
    മനസ്സു നിറഞ്ഞു...!

    ReplyDelete
  13. നന്ദി കല്ലോലിനി ... ഈ സന്തോഷം അവിടെ ഒരു നല്ല മനസ്സിന്റെ ഉടമയായത് കൊണ്ടാണ് ... :)

    ReplyDelete
  14. Make the mighty ocean of love

    സസ്നേഹം
    രാജ്

    ReplyDelete
  15. നല്ലൊരു സന്ദേശം.
    ആശംസകൾ

    ReplyDelete