Monday, December 7, 2015

... ഉത്തരവാദിത്തം ഇല്ലാത്ത ഒരു അച്ഛൻ ...


സ്കൂൾ പ്രിൻസിപലിന്റെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ അവന്റെ അമ്മയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. തല കുനിച്ചു നടക്കുന്ന മകൻറെ തോളത്തു കയ്യിട്ടു നടന്നിറങ്ങിയ അച്ഛനോട് അവർ തട്ടിക്കയറി....  "നിങ്ങൾ , നിങ്ങൾ ഒറ്റ ഒരാളാണ് ഇവനെ ഇങ്ങനെ വഷളാക്കുന്നത് . കഴിഞ്ഞ ആഴ്ച സ്റ്റെജിൽ ഇവന് സമ്മാനം കൊടുത്തു നല്ല വാക്കുകൾ പറഞ്ഞ പ്രിൻസിപ്പലിന്റെ അതെ വായിൽ നിന്നും തന്നെ, ഇപ്പോൾ ഇവന്റെ കംപ്ലൈന്റും കേട്ടപ്പോൾ നിങ്ങൾക്ക് മതിയായില്ലേ ... "


പതിവ് പോലെ അച്ഛൻ അമ്മയോട് മറുപടിയൊന്നും നൽകാതെ നടന്നു. അപ്പോൾ അയാൾ മനസ്സിൽ തന്റെ പഴയ സ്കൂൾ ജീവിതത്തിലെ ഒരു സംഭവം ഓർക്കുകയായിരുന്നു ....


""............പുതിയതായി സ്കൂൾ മാറി എത്തിയ അവനു ആദ്യം തന്നെ കുട്ടായി കിട്ടിയത് സഞ്ചുവിനെ ആയിരുന്നു. പഠിക്കാൻ മിടുക്കനും എല്ലാ വർഷവും ആ ക്ലാസ്സിലെ മികച്ച വിദ്യാർഥി ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ബഹു മിടുക്കനായ സഞ്ചു. ആ വർഷം ഓണപരീക്ഷക്ക് സഞ്ചുവിനു ഒന്നാം റാങ്കും , അവനു രണ്ടാം റാങ്കും കിട്ടിയതോടെ ആ നല്ല സൗഹൃദം ക്ലാസിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായി . പക്ഷെ , ക്രിസ്മസ് പരീക്ഷയ്ക്ക്  അവൻ ഒന്നാം റാങ്കും , സഞ്ചു രണ്ടാം റാങ്കുമായി മാറിയതോടെ , സഞ്ചു കൂടുതൽ മൂകനായി . ഒടുവിൽ ആ വർഷം ക്ലാസ്സിലെ ഏറ്റവും മികച്ച വിദ്യാർഥി ആയി അവൻ തിരഞ്ഞെടുത്തതോടെ സഞ്ചു അവനോട് മുഖത്ത് പോലും നോക്കാതെ ആയി . 'എന്ത് ആണെടാ നിനക്ക് പറ്റിയതെന്നു 'സങ്കടത്തോടെ ചോദിച്ചു , തോളത്തു കൈവെച്ച അവന്റെ മുഖത്ത് ആഞ്ഞടിച്ചു സഞ്ചു പൊട്ടിത്തെറിച്ചു , " ഇനി എന്നെ ശല്യപ്പെടുതരുതെന്നു എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലെടാ ചതിയാ ... "  ! അടുത്ത കൂട്ടുകാരന്റെ അപ്രതീക്ഷിതമായ പെരുമാറ്റവും , ആ പുതിയ ഭാവവും കണ്ടു കരഞ്ഞു പോയ അവനെ , ഇതെല്ലാം കണ്ടു കൊണ്ട് പിറകിൽ വരികയായിരുന്ന ആനി ടീച്ചർ ചേർത്ത് നിർത്തി പറഞ്ഞു ;  " മോൻ വിഷമിക്കണ്ട , ഇത് നിന്റെ അസാമാന്യ കഴിവിന്റെയും വളർച്ചയുടെയും ഒരു ചെറിയ അടയാളം മാത്രമാണ് ,  അടുത്ത കൂട്ടുകാരന് പോലും ചെറിയ അസൂയ തോന്നുന്ന വളർച്ച ! സഞ്ചു നല്ല കുട്ടിയാണ് , അവനു കുറെ നേരം നിന്നോട് മിണ്ടാതെ ഇരിക്കനാകില്ല. അത് വരെ നീ നിന്റെ സ്നേഹം കൊണ്ട് അവന്റെ അസൂയയെ നേരിടുക , ഒരു നല്ല കൂട്ടുകാരന്റെ ചെറിയ ചില തെറ്റുകൾ ക്ഷമിക്കുക  ".............""


തിരിച്ചു കാറിലോട്ടു കയറുമ്പോൾ അച്ഛൻ മകനോട്‌ ചോദിച്ചു , "നിനക്ക് എതിരെ കംപ്ലൈന്റ്റ്‌ കൊടുത്ത ആ കുട്ടിയോട് നിനക്ക് ദേഷ്യമുണ്ടോ ? "


പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ പറഞ്ഞു ,


" ഇല്ലച്ചാ , എന്റെ അടുത്ത നല്ല കൂട്ടുകാരനായിട്ടും അവനെന്തിനാണ്‌ എന്നോട് നിസാരകാര്യത്തിനു ചൂടായി എന്നെ തല്ലിയത് എന്നാലോചിച്ചപ്പോൾ സങ്കടം ; അല്ലാതെ വേറൊന്നുമില്ല "


മകനെ ഒന്ന് തലോടി , അവന്റെ തലയിൽ ഒരുമ്മയും കൊടുത്തു , വളരെ സന്തോഷമുള്ള മുഖത്തോടെ കാർ ഓടിച്ചു കൊണ്ടിരുന്ന അച്ഛനെ നോക്കി അമ്മ അപ്പോഴും ചൂടാകുന്നുണ്ടായിരുന്നു ....


" തെറ്റ് ചെയ്ത മകനെ ഒന്ന് ശകാരിക്കുക  പോലും ചെയ്യാതെ , തലയിൽ ഉമ്മയും കൊടുത്തു , അവനെ വഷളാക്കുന്ന , ഉത്തരവാദിത്തം ഇല്ലാത്ത ഒരു അച്ഛൻ "










19 comments:

  1. ഈ അമ്മയ്ക്ക്‌ ഒന്നും അറിയില്ല... അല്ലേ ഷഹീം?

    ReplyDelete
  2. അനുഭവം നല്ല അച്ചാന്മാരെ ഉണ്ടാക്കുന്നു

    ReplyDelete
  3. അല്ലെങ്കിലും അച്ചന്മാർ ശകാരിക്കൽ കുറവാണു.


    സൂര്യനായ് തഴുകി ഉണക്കമുനർത്തു....

    ReplyDelete
  4. അതേ വിനുവേട്ടാ ... ഈ അമ്മക്ക് കുറ്റം പറയാനല്ലാതെ , വേറെ ഒന്നും അറിയില്ല ... :)

    ReplyDelete
  5. നന്ദി വീ.കെ... ആരോടും ഒന്നും തെളിയിക്കാൻ നിൽക്കാതെ , നല്ലതിന് വേണ്ടി മാത്രം പ്രവർത്തിച്ചു പോകുന്ന , നല്ല അച്ഛൻ .. :)

    ReplyDelete
  6. വളരെ നന്ദി മുരളി ചേട്ടാ ... അനുഭവം ഗുരു ... :)

    ReplyDelete
  7. ശെരിയാണ് ഷാഹിദ് ... അച്ഛന്റെ ഓരോ മൌനത്തിനു പിന്നിലും , നാം അറിയാത്ത കുറെയേറെ കാരണങ്ങൾ ഉണ്ട് ... :)

    ReplyDelete

  8. വളരെ നന്ദി അജിത്ത് ഏട്ടാ.. കുറെ നാളുകൾക്കു ശേഷം അജിത്ത് ഏട്ടന്റെ ഒരു കമ്മറ് എന്റെ ബ്ലോഗിൽ കണ്ടപ്പോൾ ഒരു സന്തോഷം .. :)

    ReplyDelete
  9. നല്ലച്ഛന്‍ :)

    സൌഹൃതം - 'സൗഹൃദം ' -, കംബ്ലൈന്റ്റ്-കംപ്ലൈന്റ്റ്‌ , പൊട്ടി കരഞ്ഞു -പൊട്ടിക്കരഞ്ഞു
    തിരുത്തുമല്ലോ :)

    ReplyDelete

  10. വളരെ വളരെ നന്ദി ആർഷ ... ശ്രദ്ധയിൽ പെടുത്തിയ എല്ലാ തെറ്റുകളും അപ്പോൾ തന്നെ ഞാൻ തിരുത്തി ... :)

    ReplyDelete
  11. super, nalla katha, thankal sarvakalaavallabhan thanne.

    ReplyDelete
  12. നല്ല വാക്കുകൾക്കു നന്ദി ഷാജിത... പിന്നെ , ആ ' sarvakalaavallabhan' വിളി അങ്ങട്ട് നല്ലോണം സുഖിച്ചു കേട്ടോ, .... :)

    ReplyDelete
  13. ചെറുതെങ്കിലും കാമ്പുള്ള കഥ.!!

    ReplyDelete
  14. ഈ നല്ല വാക്കുകൾക്കു നന്ദി ... :)

    ReplyDelete
  15. അമ്മ,അച്ഛൻ രണ്ടുപേരും വ്യത്യസ്ത സ്വഭാവക്കാർ. അമ്മ വൈകാരികമായി പ്രതികരിക്കുമ്പോൾ അച്ഛൻ യുക്തി ഭദ്രമായി പ്രതികരിക്കുന്നു.

    ReplyDelete
  16. നന്ദി ഉനൈസ് ... തികച്ചും ശരിയായ നിരീക്ഷണം !

    ReplyDelete