Wednesday, November 4, 2015

...വിതച്ചതും കൊയ്തതും ...


വിതച്ചത് ::


ക്ലാസ്സിൽ ഒന്നാം റാങ്ക് അവൻ വാങ്ങിയില്ല എന്ന തെറ്റിന് , മൂന്നാം റാങ്ക് വാങ്ങി വീട്ടിൽ വന്ന , പഠിക്കാൻ ബുദ്ധിയില്ലാത്ത മകൻ എന്ജിനിയരോ ഡോക്റ്ററോ ആകാതെ , ജീവിതത്തിൽ തെണ്ടി നടക്കുന്നത് കാണേണ്ടി വരുമല്ലോ ദൈവമേ എന്ന് പറഞ്ഞു കരയുന്ന അമ്മ...


അവന്റെ  കയ്യിലും കാലിലും ചുവന്നു തുടുത്തിരുന്ന അമ്മയുടെ കൈവിരൽ പതിഞ്ഞ അടിയുടെ നീറ്റലിനെക്കാളും വേദനയോടെ , തന്റെ പോരായ്മ കാരണം കരയേണ്ടി വന്ന പാവം അമ്മയുടെ ഗതി കേടിനെ കുറിച്ചോർത്തു തന്റെ ഒരു രാത്രി കരഞ്ഞു കിടന്നുറങ്ങുന്ന മകൻ !


കൊയ്തത് ::


നാട്ടിലെ കൊട്ടാരം പോലുള്ള വീട്ടിൽ ഒരു കൂട്ടം പണിക്കാരുടെ ഇടയിൽ , വയസ്സ് കാലത്ത് ഒറ്റയ്ക്ക് കിടന്നു മരിക്കേണ്ടി വരുമല്ലോ എന്ന തന്റെ ഗതികേട് ഓർത്തു,  മകനോട്‌ ഫോണിൽ  പൊട്ടിക്കരയുന്ന അമ്മ....


"നിങ്ങൾക്ക് എപ്പോഴും ഈ കരച്ചിൽ നാടകം തന്നെയാണല്ലോ പണി" , എന്നും പറഞ്ഞു ദേഷ്യപ്പെട്ടു, ഫോണ്‍ കട്ട് ചെയ്തു തന്റെ തിരക്കുള്ള ജോലി ദിവസം ആരംഭിക്കുന്ന , വിദേശത്ത് കുടിയേറി പാർക്കുന്ന ,വളരെ തിരക്കുള്ള പ്രശസ്തനായ ഡോക്ട്ടർ മകൻ !



 

12 comments:

  1. ചിലതിനൊന്നും മറുപടി എഴുതാന്‍ ഇല്ല... :(

    ReplyDelete
  2. വാസ്തവം.... ചെറിയ ചെറിയ വരികളിൽ വലിയ വലിയ കാര്യങ്ങൾ.

    ReplyDelete
  3. ഇന്നിന്റെ നേർ ചിത്രം... നന്നായി ഷഹീം...

    ReplyDelete
  4. ഒരു യഥാർത്ഥ വിദ്യാസമ്പന്ന
    പ്രവാസി കുടുംബത്തിന്റെ പരിഛേദം

    ReplyDelete
  5. വിലപ്പെട്ട അഭിപ്രായങ്ങൾക്ക് വളരെ നന്ദി ആർഷ , ആൾ രൂപൻ , വിനുവേട്ടൻ, മുരളി ചേട്ടൻ...

    ReplyDelete
  6. orachanakaathe ithrayokke ezhuthan pattunnu, good

    ReplyDelete
  7. വാക്കുകൾക്കു നന്ദി ഷാജിത , സത്യം പറഞ്ഞാൽ 'orachanakaathe' എന്നത് കമ്മന്റിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടിയില്ല, കേട്ടോ !

    ReplyDelete
  8. ഷഹീമിനു കുട്ടികളൊന്നും ആയിട്ടില്ലല്ലോ, എന്നിട്ടും കുട്ടികളുടെ മനസ്സു കണ്ടെഴുതുന്നല്ലോ, ഞങ്ങള്‍ക്ക് ദവീനുണ്ടായതിനു ശേഷമാണ്‍ ഞാനും ഷാനുക്കയും കുട്ടികളെ ഇത്രയധികം ഇഷ്ടപ്പെടാനും അവരെ മനസ്സിലാക്കാനും തുടങ്ങിയത്

    ReplyDelete
  9. ഷാജിതയുടെ ആ ഊഹം തെറ്റി !!! ഞാൻ രണ്ടു പെണ്‍ കുട്ടികളുടെ ബാപ്പയാണ് ... മൂത്തവൾ - മറിയം , ആറര വയസ്സ് , ഇളയവൾ - ആയെഷ , രണ്ടു വയസ്സ് .... :)

    ReplyDelete
  10. ചിലതെല്ലാം നേടുമ്പോള്‍.. ചിലതെല്ലാം നഷ്ടപ്പെടുന്നു...!!
    ചിലർ എന്നും പരാതിപ്പെട്ടുമാത്രം നടക്കുന്നു...

    ReplyDelete
  11. വളരെ രിയാണ് കല്ലോലിനി ! ഈ വരവിനും കുറിച്ചിട്ട വരികള്ക്കും നന്ദി ... :)

    ReplyDelete