സമയം എപ്പോഴും ഇങ്ങനെയാണ്...
ആദ്യം, കാത്തിരിപ്പിന്റെ കടന്നുപോകാത്ത നിമിഷങ്ങൾ,
പിന്നീടു,
കണ്ടു കഴിയുമ്പോൾ പോയതറിയാത്ത മണിക്കൂറുകൾ,
ഒടുവിൽ, കലഹം കൊണ്ട് പിണങ്ങി
ഇഴയുന്ന ദിവസങ്ങൾ !
വാക്കുകൾ എപ്പോഴും ഇങ്ങനെയാണ്...
ആദ്യം, എത്ര പറഞ്ഞിട്ടും തീരാത്ത
വിശേഷങ്ങൾ,
പിന്നീടു,
വാക്കുകളേക്കാൾ കൂടുതൽ ഇഷ്ടപെട്ട മൌനങ്ങൾ,
ഒടുവിൽ, പരസ്പരം
മനസ്സിലാക്കാൻ കഴിയാതെ പോവുന്ന വാചകങ്ങൾ
!
കാഴ്ച എപ്പോഴും ഇങ്ങനെയാണ്...
ആദ്യം, കണ്ണിനു കുളിർമ്മ നൽകുന്ന
ചെറിയ കാര്യങ്ങൾ ,
പിന്നീടു,
നോക്കിയിരിക്കുമ്പോൾ കണ്ണുകൾ ക്ഷീണിച്ചു പോകുന്ന
കടുത്ത നിറങ്ങൾ,
ഒടുവിൽ, എത്ര നോക്കിയാലും കാണാൻ
കഴിയാത്ത വിധമുള്ള വലിയ കാര്യങ്ങൾ
!
നമ്മൾ എപ്പോഴും ഇപ്പോഴും ഇങ്ങനെയൊക്കെയാണ്
!!!