Wednesday, November 4, 2015

...വിതച്ചതും കൊയ്തതും ...


വിതച്ചത് ::


ക്ലാസ്സിൽ ഒന്നാം റാങ്ക് അവൻ വാങ്ങിയില്ല എന്ന തെറ്റിന് , മൂന്നാം റാങ്ക് വാങ്ങി വീട്ടിൽ വന്ന , പഠിക്കാൻ ബുദ്ധിയില്ലാത്ത മകൻ എന്ജിനിയരോ ഡോക്റ്ററോ ആകാതെ , ജീവിതത്തിൽ തെണ്ടി നടക്കുന്നത് കാണേണ്ടി വരുമല്ലോ ദൈവമേ എന്ന് പറഞ്ഞു കരയുന്ന അമ്മ...


അവന്റെ  കയ്യിലും കാലിലും ചുവന്നു തുടുത്തിരുന്ന അമ്മയുടെ കൈവിരൽ പതിഞ്ഞ അടിയുടെ നീറ്റലിനെക്കാളും വേദനയോടെ , തന്റെ പോരായ്മ കാരണം കരയേണ്ടി വന്ന പാവം അമ്മയുടെ ഗതി കേടിനെ കുറിച്ചോർത്തു തന്റെ ഒരു രാത്രി കരഞ്ഞു കിടന്നുറങ്ങുന്ന മകൻ !


കൊയ്തത് ::


നാട്ടിലെ കൊട്ടാരം പോലുള്ള വീട്ടിൽ ഒരു കൂട്ടം പണിക്കാരുടെ ഇടയിൽ , വയസ്സ് കാലത്ത് ഒറ്റയ്ക്ക് കിടന്നു മരിക്കേണ്ടി വരുമല്ലോ എന്ന തന്റെ ഗതികേട് ഓർത്തു,  മകനോട്‌ ഫോണിൽ  പൊട്ടിക്കരയുന്ന അമ്മ....


"നിങ്ങൾക്ക് എപ്പോഴും ഈ കരച്ചിൽ നാടകം തന്നെയാണല്ലോ പണി" , എന്നും പറഞ്ഞു ദേഷ്യപ്പെട്ടു, ഫോണ്‍ കട്ട് ചെയ്തു തന്റെ തിരക്കുള്ള ജോലി ദിവസം ആരംഭിക്കുന്ന , വിദേശത്ത് കുടിയേറി പാർക്കുന്ന ,വളരെ തിരക്കുള്ള പ്രശസ്തനായ ഡോക്ട്ടർ മകൻ !



 

12 comments:

Aarsha Abhilash said...

ചിലതിനൊന്നും മറുപടി എഴുതാന്‍ ഇല്ല... :(

ആൾരൂപൻ said...

വാസ്തവം.... ചെറിയ ചെറിയ വരികളിൽ വലിയ വലിയ കാര്യങ്ങൾ.

വിനുവേട്ടന്‍ said...

ഇന്നിന്റെ നേർ ചിത്രം... നന്നായി ഷഹീം...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു യഥാർത്ഥ വിദ്യാസമ്പന്ന
പ്രവാസി കുടുംബത്തിന്റെ പരിഛേദം

Shaheem Ayikar said...

വിലപ്പെട്ട അഭിപ്രായങ്ങൾക്ക് വളരെ നന്ദി ആർഷ , ആൾ രൂപൻ , വിനുവേട്ടൻ, മുരളി ചേട്ടൻ...

shajitha said...

orachanakaathe ithrayokke ezhuthan pattunnu, good

Shaheem Ayikar said...

വാക്കുകൾക്കു നന്ദി ഷാജിത , സത്യം പറഞ്ഞാൽ 'orachanakaathe' എന്നത് കമ്മന്റിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടിയില്ല, കേട്ടോ !

shajitha said...

ഷഹീമിനു കുട്ടികളൊന്നും ആയിട്ടില്ലല്ലോ, എന്നിട്ടും കുട്ടികളുടെ മനസ്സു കണ്ടെഴുതുന്നല്ലോ, ഞങ്ങള്‍ക്ക് ദവീനുണ്ടായതിനു ശേഷമാണ്‍ ഞാനും ഷാനുക്കയും കുട്ടികളെ ഇത്രയധികം ഇഷ്ടപ്പെടാനും അവരെ മനസ്സിലാക്കാനും തുടങ്ങിയത്

Shaheem Ayikar said...

ഷാജിതയുടെ ആ ഊഹം തെറ്റി !!! ഞാൻ രണ്ടു പെണ്‍ കുട്ടികളുടെ ബാപ്പയാണ് ... മൂത്തവൾ - മറിയം , ആറര വയസ്സ് , ഇളയവൾ - ആയെഷ , രണ്ടു വയസ്സ് .... :)

shajitha said...

super, athenikkishtappettu

കല്ലോലിനി said...

ചിലതെല്ലാം നേടുമ്പോള്‍.. ചിലതെല്ലാം നഷ്ടപ്പെടുന്നു...!!
ചിലർ എന്നും പരാതിപ്പെട്ടുമാത്രം നടക്കുന്നു...

Shaheem Ayikar said...

വളരെ രിയാണ് കല്ലോലിനി ! ഈ വരവിനും കുറിച്ചിട്ട വരികള്ക്കും നന്ദി ... :)