Thursday, December 24, 2015

... ചില പൊട്ടന്മാർ ...



"അരികിൽ ... നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ...
 .....ഒരുമാത്ര വെറുതെ നിനച്ചു പോയി ..... "
 
കാർ സ്ടീരിയോയിലൂടെ ഒഴുകിയെത്തിയ ആ നല്ല പാട്ടിന്റെ സുഖത്തെ ശല്യപ്പെടുത്തി കൊണ്ട് , ഗിയർ ബൊക്സിനു അടുത്തുള്ള ഹോൾഡറിൽ  വെച്ച മൊബൈൽ ഫോണ്‍ നിർത്താതെ ശബ്ദിച്ചു ....


" നീ ആരാന്നു ഒന്ന് നോക്കിയേടി " , പാട്ടിൽ ലയിച്ചു ഏതോ സ്വപ്ന ലോകത്ത് ആയിരുന്ന ഭാര്യ മാലിനിയെ തട്ടിയുണർത്തി കൊണ്ട് സുകുമാർ പറഞ്ഞു.


"ആരെങ്കിലും ആയ്ക്കോട്ടെ , ഇപ്പോൾ ചേട്ടൻ ഡ്രൈവ് ചെയ്യുകയല്ലേ ... പിന്നെ എടുത്താൽ പോരെ ... " , തന്റെ മടിയാണ് മുഖ്യ കാരണം എങ്കിലും , റോഡിനെയും റോഡ്‌ നിയമങ്ങളെയും ബഹുമാനിച്ചു കൊണ്ട് , ഭാര്യ  നടത്തിയ ആ നല്ല അഭിപ്രായം , സുകുമാർ പതിവ് പോലെ , ഭർത്താവിന്റെ 'വീറ്റോ ' പവർ ഉപയോഗിച്ച് മറികടന്നു , അടുത്ത നിർദ്ദേശം നൽകി ,



" ഒന്ന് അനങ്ങി നോക്കെടി പോത്തേ .... ആരേലും അത്യാവാശ്യക്കാരാകും"


മാലിനിയുടെ ഒരു സ്വഭാവ രീതി വെച്ച്, " പോത്ത് , നിങ്ങടെ മുതുക്കി തള്ള "  എന്ന സത്യം മുഖം നോക്കി തുറന്നടിച്ചു പറയുന്നതാണ് ശീലമെങ്കിലും , ഭാരത സ്ത്രീകൾ തൻ ഭാവ ശുദ്ധിയും , ആർഷ ഭാരത സംസ്കാരവും ഉള്ളിലേന്തിയ മാതൃകാ ദമ്പതിയായ മാലിനി , മറുപടി ഉള്ളിൽ കടിച്ചമർത്തി, ഒരു ചെറു പുഞ്ചിരിയോടെ , ആ ഡയലോഗ് സ്വയം മനസ്സിൽ മാത്രം പറഞ്ഞു ഫോണ്‍ എടുത്തു നോക്കി !



" ചേട്ടാ , ഇത് ആ ജോസാണ്... പിന്നെയെങ്ങാനും തിരിച്ചു വിളിച്ചാൽ പോരെ "


സുകുമാർ ആ അഭിപ്രായം പതിവ് ശീലം പോലെ വീണ്ടും അവഗണിച്ചു , ഫോണ്‍ സ്പീക്കറിൽ ഇടാൻ നിർദേശിച്ചു,


" എന്താണ് ജോസേ ...  എന്തെങ്കിലും അത്യാവശ്യം ? "


" സുകുവേട്ടാ , നാൻസിക്ക് ഈ വീക്കെന്റ്  കൊച്ചിയിലെ അവൾടെ വീട്ടിലേക്കു പോണം എന്നുണ്ട് ... അവളെ ഒറ്റയ്ക്ക് വിടാൻ എനിക്കൊരു മടി ... നിങ്ങൾ ഈ ആഴ്ചയല്ലേ അങ്ങോട്ട്‌ ബിസിനസ്‌ ട്രിപ്പ്‌ ഉണ്ടെന്നു പറഞ്ഞത് ... അതെ ട്രെയിനിൽ അവളെയും ഞാൻ വിട്ടാൽ ബുദ്ധിമുട്ടാകുവോ... ?"


" എനിക്കെന്തു ബുദ്ധിമുട്ട് ജോസേ ...  നീ ട്രെയിൻ ബുക്ക്‌ ചെയ്തു എന്നോട് പറഞ്ഞാൽ മതി ... യാത്രേൽ എന്തേലും ആവശ്യമുണ്ടേൽ ഞാൻ ഹെൽപ് ചെയ്തോളാം ... ശരിയപ്പോൾ , ഞാൻ ഡ്രൈവിങ്ങിലാണ്... നീ ഡിടൈൽസ് മെയിൽ അയച്ചാൽ മതി ... ""

മാലിനി തിരിച്ചു ഫോണ്‍ ഹോൾഡറിൽ വെക്കാൻ നേരം , അപ്പുറത്ത് ജോസിന്റെ സൈഡിൽ നിന്നും , ഫോണ്‍ കട്ടാകാതെ , അവിടത്തെ ഓഫീസിലെ തുടർ സംസാരം സ്പീക്കറിൽ കേൾക്കാമായിരുന്നു ... 


" അങ്ങനെ ആ മിനക്കെട് ഒഴിഞ്ഞു ... ഞാനും പോകാനിരുന്നതാണ് , അപ്പോൾ നാൻസിയാണ് ബുദ്ധി പറഞ്ഞത് ... സുകുമാർ ആകുമ്പോൾ ആള് ഒരു പൊട്ടനാണ്‌ , ചേട്ടാ എന്ന് വിളിച്ചാൽ എന്ത് സഹായവും ചെയ്യും "


അപ്രതീക്ഷിതമായി ഒളിഞ്ഞു കേട്ട ആ സംസാരം മാലിനിയുടെയും സുകുമാരിന്റെയും മുഖം വല്ലാതെ ആക്കിയെങ്കിലും , സുകുമാർ ഒരു വിളറിയ ചിരിയോടെ മാലിനിയോടു പറഞ്ഞു ,


" ഇതാണ് ഈ ഇലക്ട്രോണിക് സാധനങ്ങളുടെയൊക്കെ കുഴപ്പം , എന്ത് ആളുകളെ  കേൾപ്പിക്കണം കേൾപ്പിക്കരുത് എന്നൊന്നും ഒരു വകതിരിവും ഇല്ല ... അവന്റെ മനസ്സിലല്ലേ ഞാൻ വെറുമൊരു പൊട്ടൻ , പക്ഷെ ,എനിക്കവനും നാൻസിയും ഒരിക്കലും അങ്ങനെയല്ലല്ലോ ... " !


"ചുമ്മാതെ അല്ല ആളുകള് ഇങ്ങേരെ പൊട്ടനെന്നു വിളിക്കുന്നത്‌  , മരപൊട്ടൻ", എന്ന് സ്വയം മനസ്സിൽ പറഞ്ഞു , മാലിനി ദേഷ്യത്തോടെയും സങ്കടത്തോടെയും , കാർ വിൻഡോയിലൂടെ പുറത്തേക്കു നോക്കി , സ്വന്തം ഭർത്താവിനെ കുറിച്ചോർത്തു സഹതപിച്ചു.


ഈ സമയം , സുകുമാറിന്റെ ഇമെയിൽ ഇൻ ബോക്സിൽ ഒരു പുതിയ മെയിൽ വന്ന ഫോണ്‍ നോട്ടിഫിക്കേഷൻ ശബ്ദം , ആരും കേൾക്കാത്ത പതിഞ്ഞ ശബ്ധത്തിൽ ചെറുതായി മുഴങ്ങി ...ആ മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു ....


" ഹേ ഡിയർ , അവർ പ്ലാൻ സക്സസ് ... വെയിറ്റിങ്ങ് ഫോർ ഫ്രൈഡേ ... ഒണ്‍ലി യുവേർസ്‌, നാൻസി "


< ദി എൻഡ് >
 

12 comments:

വിനുവേട്ടന്‍ said...

വെൽ പ്ലാൻ‌ഡ്... !!!

സുധി അറയ്ക്കൽ said...

ആഹാ.വിനുവേട്ടൻ പ്രോ.പിക്‌ മാറിയല്ലോ!!!!

സുധി അറയ്ക്കൽ said...
This comment has been removed by the author.
വിനുവേട്ടന്‍ said...

ഇത്‌ പഴയ പ്രൊഫെയിൽ പിക്ചറാ സുധീ...

സുധി അറയ്ക്കൽ said...

ഹ ഹ ഹാ.അത്‌ കലക്കി...

വീകെ said...

നല്ല നല്ല പ്ലാൻ ..
നല്ല കാര്യത്തിനായിരുന്നെങ്കിൽ...?
ആശംസകൾ ....

Shahid Ibrahim said...

ഗംഭീര ട്വിസ്റ്റ്.

Shaheem Ayikar said...

ഈ വരവിനും , കുറിച്ചിട്ട അഭിപ്രായങ്ങൾക്കും വളരെ നന്ദി വിനുവേട്ടന്‍ , സുധി , അശോകേട്ടൻ & ഷഹിദ് ...

കല്ലോലിനി said...

വല്ലാത്ത പ്ലാനിങ്ങായിപ്പോയി..... :-(

Shaheem Ayikar said...

നന്ദി കല്ലോലിനി .. നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത ചില പൊട്ടന്മാരും പ്ലാനിന്ഗുകളും അങ്ങനെയാണ് !

ajith said...

ഇപ്പം ആരായി പൊട്ടൻ!!!!

shajitha said...

sammathichuuuu