പതിവില്ലാതെ അവൻ ലാപ്ടോപ്പിൽ നിന്നും മുഖമുയത്തി അവളെ നോക്കി. ഒരു ചെറു ചിരിയുമായി ഏതോ സ്വപ്ന ലോകത്തിൽ മുഴുകി ഇരിക്കുകയാണ് അവൾ. അവളുടെ മുടിയിൽ തലോടി എന്തെന്ന് അവൻ ചോദിച്ചു. അവൾ പതിവ് പോലെ ഒന്നുമില്ലെന്ന് ചൊല്ലി ചെറുങ്ങനെ ചിരിച്ചു. അടുത്ത പ്രണയ ദിനത്തിന് നിനക്കെന്താണ് സമ്മാനം തരേണ്ടത് എന്ന അവന്റെ ചോദ്യത്തിനു 'ഞാൻ ചോദിച്ചാൽ ഉറപ്പായും തരുമോ ?' എന്ന മറു ചോദ്യം ആയിരുന്നു അവളുടെ മറുപടി. അവൻ പിന്നെയും നിർബന്ധിച്ചപ്പോൾ 'നിനക്കതു തരാൻ കഴിയില്ല' എന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി. വാശിയോടെ അവൻ അവളെ കൂടുതൽ നിർബന്ധിച്ചപ്പോൾ , പതിഞ്ഞ ശബ്ധത്തിൽ അവൾ പറഞ്ഞു... 'നിനക്കെന്നെ വിവാഹ മോചനം ചെയ്യാമോ , ഞാൻ എന്റെ ജീവിതം എനിക്കിഷ്ട്ടമുള്ള പോലെ ജീവിച്ചോട്ടെ'... മറുപടി കേട്ട് അവൻ സ്തബ്ധനായി. അവൾ ഒരു ചെറു ചുംബനം അവന്റെ കവിളുകളിൽ നൽകി പിന്നെയും പാട്ട് കേട്ട് സ്വപ്ന ലോകത്തിലേക്ക് തിരിഞ്ഞു.... അവളുടെ ഫോണിൽ ആ പാട്ട് കൂടുതൽ ഉച്ചത്തിൽ മുഴങ്ങി... 'വലയിൽ വീണ കിളികൾ ആണ് നാം , ചിറകൊടിഞ്ഞൊരു ഇണകൾ ആണ് നാം'.......
Friday, December 13, 2013
വലയിൽ വീണ കിളികൾ...

Subscribe to:
Post Comments (Atom)
No comments:
Post a Comment