Tuesday, January 26, 2016

:: നിഷേധികളെ , നിങ്ങൾക്കായി ::

ഇന്നത്തെ സമൂഹത്തിൽ ഓരോ നിഷേധിയും ജീവിതത്തിൽ സ്ഥിരം കേൾക്കേണ്ടി വരുന്ന 5 പ്രയോഗങ്ങളും , അവയുടെ യഥാർത്ഥ അർത്ഥങ്ങളും  :


1. 'നിനക്ക് വട്ടാണ് ' ::
     അർത്ഥം : നിങ്ങൾ ഇപ്പോൾ വേറിട്ട്‌ ചിന്തിക്കുകയാണ് .


2. ' നിനക്ക് മുഴു ഭ്രാന്താണ് ::
      അർത്ഥം : നിങ്ങൾ അതീവ വത്യസ്തമായി ചിന്തിക്കുകയും , ആ ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ/ സമൂഹത്തിൽ ഒരു ചലനം ഉണ്ടാകാൻ പോവുകയും ചെയ്യുന്നു .


3. 'നിനക്ക് അഹങ്കാരമാണ് ' ::
      അർത്ഥം : അഹങ്കരിക്കാൻ അർഹതയുള്ള എന്തോ ഒന്നിന് ഉടമയാണ് നിങ്ങൾ .


4. '  നിനക്ക് സംശയ രോഗമാണ് '
      അർത്ഥം : നിങ്ങൾ അറിയാതെ നടക്കുന്നതിനെ പറ്റി, നിങ്ങൾ എന്തോ അറിഞ്ഞു തുടങ്ങുകയും , എന്നാൽ അത് തെളിയിക്കാൻ പ്രാപ്തമായ തെളിവുകൾ നേടാതെ , നിങ്ങൾ പ്രതികളോട് അത് തുറന്നു ചോദിക്കുകയും ചെയ്തു


5. ' നിനക്ക് ഈഗൊ ആണ് '
      അർത്ഥം : നിങ്ങൾക്ക് അർഹതയുള്ള ഒന്ന് നിങ്ങള്ക്ക് നിഷേധിച്ചു എന്ന് തോന്നുകയും , അതിനെ നിങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു



എല്ലാ വലിയ വിജയങ്ങളും ഇവിടെ നേടിയിട്ടുള്ളത് ഇത്തരം പ്രയോഗങ്ങളെ ഒക്കെ അതി ജീവിച്ചിട്ടുള്ള നിഷേധികൾ മാത്രമാണെന്ന് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് ,  ഓരോ നിഷേധിയും തളരരുത് , പതറരുത് , വീഴരുതെന്ന് എന്ന് ആഗ്രഹിച്ചു കൊണ്ട് , നിഷേധികൾ കൊണ്ട് നിറഞ്ഞ ഒരു നിഷേധാത്മക ഭാവി ഇന്ത്യ സ്വപ്നം കണ്ടുകൊണ്ടു ... ജയ് ഹിന്ദ്‌ !



14 comments:

Shahid Ibrahim said...

നല്ല കാഴ്ചപ്പാടുകൾ.

കല്ലോലിനി said...

ഹൊ!! ഇങ്ങനെയും ചിന്തിക്കാമല്ലേ....!!!

ഒരു കാര്യം പറയട്ടെ.

" നിങ്ങള്‍ക്ക് വട്ടാണ് "!!!!

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.ഷഹീമേ!!! സ്വന്തമായി ഇങ്ങനെ ചിന്തിച്ച്‌ കൂട്ടിയതാണെങ്കിൽ നിങ്ങൾക്കിത്‌ മുഴുവനും ഉണ്ടോ എന്ന് ചിന്തിയ്ക്കാതിരിക്കുന്നതിൽ തെറ്റില്ലല്ലോ അല്ലേ!?!?!?!?!?!?!?!?!?!?!?!!!!?

വീകെ said...

ഇങ്ങനേയും വട്ടുണ്ടാകുമോ....?
ഉണ്ടാകുമായിരിയ്ക്കും: ...!

Shaheem Ayikar said...

ആദ്യ കമ്മന്റിനു വളരെ നന്ദി ഷഹിദ് ... നമ്മുടെ ചില കാഴ്ചപാടുകൾ മാറുമ്പോൾ , ചില നെഗറ്റീവ് വാക്കുകളുടെ അർത്ഥങ്ങളും മാറ്റി , അവയെ നമുക്ക് പോസിറ്റീവ് ആക്കി മാറ്റുന്ന ഒരു പ്രക്രിയ , അതായിരുന്നു ഈ മഹാൻ ഇവിടെ മനസ്സിൽ കണ്ടത് ! :)

വളരെ നന്ദി കല്ലോലിനി ... ലോകത്ത് ആദ്യമായി 'വട്ടാണെന്ന് ' ( നല്ല അർത്ഥത്തിൽ) ഇവിടെ കമ്മറ് ചെയ്തതിനു എന്റെ ആശംസകൾ തിരിച്ചും.... :)

നന്ദി സുധി .... ഒട്ടും തെറ്റില്ല , കാരണം എനിക്ക് ഒന്നും ഇല്ല എന്ന് കേൾക്കുമ്പോൾ സങ്കടം വന്നാൽ പോരെ , ഇതിപ്പോൾ സുധി എനിക്കിപ്പോൾ മുഴുവൻ ഉണ്ടെന്നല്ലേ കരുതാൻ പോകുന്നത് ...! :)

നന്ദി അശോകേട്ടാ ... ഉണ്ടെന്നു എനിക്കും തോന്നുന്നു ! ഉണ്ടാകുമായിരിക്കും ! :)

വിനുവേട്ടന്‍ said...

ഇതിപ്പോൾ ശരിയല്ലേ എന്ന് എനിക്കും വർണ്ണ്യത്തിലാശങ്ക... വേറിട്ട ഈ ചിന്ത ചിന്തനീയം തന്നെ ഷഹീം...

Bipin said...

വായിച്ചപ്പോൾ ഇതൊക്കെ ശരിയാണെന്ന് തന്നെ തോന്നി. " നിനക്ക് വട്ടാണ്", അത് " മുഴു ഭ്രാന്ത്" ആയി മാറട്ടെ.

ajith said...

ഓ, ഇത്തിരി വട്ടും അഹങ്കാരോം ഇല്ലാത്ത ആരാ ഇപ്പ ഉള്ളത്

ആര്‍ഷ said...

ഉമ്മന്‍‌ചാണ്ടി, സരിത ഇവരുമായി ഈ പോസ്റ്റിനു എന്തെങ്കിലും ബന്ധം? ;)

Shaheem Ayikar said...


നല്ല വാക്കുകൾക്കും, 'ഉല്‍പ്രേക്ഷ' അലങ്കാരത്തിലാണ് ഈ പോസ്റ്റ്‌ എന്ന് മനസ്സിലാക്കി തന്നതിനും വളരെ നന്ദി വിനുവേട്ടാ... :)


നന്ദി ബിപിൻ സർ , ഇവിടെ ഉദ്ദേശിച്ച ഈ വട്ടിൽ നിന്നും, ആ ഭ്രാന്തിലെക്കുള്ള ദൂരം , അതാണ്‌ ഇനിയുള്ള ലക്‌ഷ്യം :)


നന്ദി അജിത്തെട്ടാ ... അത് തന്നെ , ഇക്കാലത്ത് ഇതൊന്നുമില്ലെങ്കിൽ പിന്നെ എങ്ങനെയാ ... :)


അത് കൊള്ളാം ആർഷ , ഉമ്മന്‍‌ചാണ്ടിക്ക് ആരുമായും ഒന്നുമായും ഒരു ബന്ധവും ഇല്ലാത്ത സ്ഥിതിക്ക് , ഇതുമായും ഒരു ബന്ധവും ഉണ്ടാകില്ല ! പക്ഷെ , സരിതയുടെ കാര്യം ഉറപ്പില്ല !! :)

unais said...

അപ്പോൾ നിങ്ങൾക്ക് വട്ടാണ്!!!!!!!
നല്ല കാഴ്ച്ചപ്പാടുകൾ

Shaheem Ayikar said...

നന്ദി ഉനൈസ്... തിരിച്ചും എന്റെ ആശംസകൾ ! :)

Cv Thankappan said...

കാലാരംഭംമുതല്‍ നിഷേധികളായിരുന്ന മഹാന്മാര്‍ കേട്ടുവളര്‍ന്ന വാക്കുകളാണ്.
നല്ല ചിന്തകള്‍
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ചിന്തകൾ ,
നല്ല ചൊല്ലുകൾ ...