Thursday, October 7, 2021

... യാത്രാ മൊഴി ...

 പാതിയടഞ്ഞ മിഴികളാൽ , പതിഞ്ഞ സ്വരത്തിൽ,
 പിതാവ് പുത്രിയോട് യാത്രാമൊഴി ചൊല്ലി  :
 
"ഇഷ്ടപ്പെടുന്ന ഒരാളെ നീ സ്നേഹിക്കും പോലെ ,
ഇടയ്ക്കിടെ നീ  നിന്നെയും സ്നേഹിക്കുക. 

 ഭാവിയിൽ ഒരു ദിവസം നീയും , 
 എന്റെ അതേ തെറ്റുകളിലേക്കു 
 നടക്കുമെന്ന്  ഞാൻ ഭയപ്പെടുന്നു.

 'എന്തെങ്കിലുമാകട്ടെ' എന്ന് കരുതി 
 എനിക്ക് കണ്ണടയ്ക്കാൻ കഴിയാത്ത 
 ഒരു അപകടസാധ്യതയാണിത്.

 തുടക്കം മുതൽ നിനക്ക് ,
 തെറ്റ് തിരിച്ചറിയാൻ , അത് തിരുത്താൻ 
 ന്യായമായ അവസരം ലഭിക്കണമെന്ന് 
 ഞാൻ അതിയായി ആഗ്രഹിക്കുന്നു.

 നിന്റെ ഹൃദയത്തിൽ 
 നിനക്കുള്ള എല്ലാ ഉത്തരങ്ങളും ഉണ്ട്.
 നീ ഇടയ്ക്കു നിന്റെ ഹൃദയത്തോടും സംവദിക്കുക .

  ഞാൻ നിന്നെ  നോക്കുമ്പോൾ 
  എന്റെ മനസ്സിന്റെ സന്തോഷം 
  വാക്കുകളാൽ വിവരിക്കാനാവില്ല.

 നിന്റെ മനസ്സിന് നീ ദിവസവും നൽകുന്ന സന്തോഷം.
 അത് വിലമതിക്കപ്പെടേണ്ട ഒന്നാണ്.

  നിന്റെ  പുഞ്ചിരിയുടെ മഹത്വം 
 എന്റെ ലോകത്തിലേക്ക്  വെളിച്ചം കൊണ്ടുവരുന്നു.

 നമ്മുടെ ജീവിതം വളരെ ലളിതവും, 
 എന്നാൽ മനസ്സിലാക്കാൻ കഴിയാത്തതുമാണ്.

 നിന്റെ ഓരോ വളർച്ചയും 
 ഞാൻ കൊതിയോടെ നോക്കി കാണുന്നു.

 നിന്റെ സ്വപ്നങ്ങളിൽ ഞാൻ വിശ്വസിക്കുന്നു,

 നീയും അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ എന്ന്, 
 ഞാൻ അതിയായി ആഗ്രഹിക്കുന്നു. 

 നീ ഇതിനകം വരച്ചിട്ടില്ലാത്ത 
 ഒരു മനോഹര ജീവിത ചിത്രം 
 വരച്ചിരുന്നെങ്കിലെന്ന്  ഞാൻ ആശിക്കുന്നു."


... യാത്ര തുടരുക ...

"നമ്മളുടെ മനക്കണക്കുകൾ തെറ്റുമ്പോൾ,
 അടിത്തറ ഇളകുമ്പോൾ , 
ചുറ്റുപാടുകൾ വല്ലാതെ  അമർത്തുമ്പോൾ....


അപ്പോഴും ,
നമ്മുടെ മനസ്സിന് പുഞ്ചിരിക്കാൻ ആഗ്രഹമുണ്ടാകും. 

നമ്മൾ  നെടുവീർപ്പിടണം, 
നിർബന്ധമെങ്കിൽ, അൽപ്പം വിശ്രമിക്കണം .
പക്ഷേ, വിജയത്തിനായുള്ള ശ്രമം ഉപേക്ഷിക്കരുത് .
പ്രതീക്ഷ ഒരിക്കലും കൈവിടരുത് .

വിജയത്തിലേക്കുള്ള യാത്രയ്ക്ക് 
വേഗത കുറവെന്ന് തോന്നുമെങ്കിലും 
ഈ യാത്ര ഒടുവിൽ രസകരമാണ്.

സംശയത്തിൻ കാർമേഘങ്ങൾ ,
ക്ഷീണിച്ചതും തെറ്റിപ്പോകുന്നതുമായ, 
നമ്മുടെ ചിന്തയിൽ പലതും തോന്നിപ്പിക്കുന്നു :
"യാത്ര  പാതിവഴിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടാം ."
എന്ന് നമ്മോടു പലവട്ടം മന്ത്രിക്കുന്നു. 

വളരെ ദൂരെ എന്ന് തോന്നുമ്പോൾ ,
ലക്ഷ്യം പലപ്പോഴും 
നമ്മൾ വിചാരിക്കുന്നതിനേക്കാൾ 
വളരെ അടുത്താകും.

അതിനാൽ, കഠിനമായി നിരാശപ്പെടുമ്പോഴും ,
യാത്രയിൽ ദൃഢമായി ഉറച്ചു നിൽക്കുക.

ലക്ഷ്യത്തിലേക്ക്  എത്ര അടുത്താണെന്ന് 
ഒരിക്കലും പറയാൻ കഴിയില്ല.
പോരാട്ടത്തിൽ തോൽവി സമ്മതിക്കേണ്ടതില്ലെന്ന് 
മനസ്സ്  ദൃഢനിശ്ചയം ചെയ്യുന്ന സമയത്താണ് 
വിജയം പലപ്പോഴും നമ്മുടെ കാഴ്ച്ചയിൽ തെളിയുന്നത്. 

അതിനാൽ, കഠിനമായി നിരാശപ്പെടുമ്പോഴും ,
വിജയത്തിലേക്കുള്ള യാത്രയിൽ തുടരുക തന്നെ ചെയ്യുക.."

... ഈ നിമിഷം  ...

ഓരോ പുലർകാലവും,
പുതു വാഗ്ദാനത്തിൻ ഭാഗമാണ്.
അത് ഇന്നലെകളുടെ അവസാനമാണ്.
നല്ല നാളെയിലേക്ക് ഒരു പടിയാണ്.

അതിനാൽ, 
മനസ്സിലെ ദുഃഖങ്ങൾ ശൂന്യമാക്കുക.
ഹൃദയവേദനകൾ ഒഴിവാക്കുക.

ഓരോ പുലരിയും ,
സ്വപ്നങ്ങൾ കൊണ്ട് നിറമേകി 
മനസ്സ് ആഗ്രഹിക്കുന്നിടത്ത് നിന്നും 
നമുക്ക് ഒരു മനോഹര ചിത്രം വരച്ചു തുടങ്ങാം .

സ്വപ്നങ്ങൾ ,
അത് ആത്മാവിനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
തുടർന്ന് നടക്കാൻ പ്രതീക്ഷകൾ  നമുക്ക് നൽകുന്നു.

പ്രതീക്ഷകൾ,
വേദനയുടെ ഓർമ്മകളിൽ നിന്ന് മുന്നോട്ട് നയിക്കുന്നു.
സ്നേഹത്തിൻ വഴി പിന്തുടരാൻ   
അത് ഹൃദയത്തെ പ്രേരിപ്പിക്കുന്നു.

സ്നേഹം ഇല്ലാത്ത ഒരു ദിവസം, 
കണക്കിലെടുക്കുമ്പോൾ ഒരു മരണമാണ്. 

ഈ നിമിഷം 
വിടപറയും മുൻപ്  , 
നമുക്ക് സന്തോഷിക്കാം.  

സ്നേഹത്തിന്റെ വഴിയിൽ 
ഈ പകൽ , തത്സമയം,   
സ്വപ്നങ്ങൾ , പ്രതീക്ഷകൾ
നമുക്ക്  ആഘോഷിക്കാം.