Wednesday, January 6, 2016

...ഒരു നർമം ...



" സോറി സാർ ... ഇപ്പോൾ ഇവിടെയില്ലാത്ത ഒരാളെ പറ്റി , അയാളുടെ അഭാവത്തിൽ, ഞാൻ എന്തെങ്കിലും പറയുന്നത് , എന്റെ ജീവിത ആദർശങ്ങൾക്കു ശരിയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് , ഇതാ , ഞാൻ ഈ ക്ലാസ്സ്‌ ബഹിഷ്ക്കരിക്കുകയാണ് ... എന്നോട് ക്ഷമിക്കണം സർ "


ഇത്രയും ഡയലോഗ് സിനിമ സ്റ്റൈലിൽ പറഞ്ഞു, 10 B ക്ലാസ്സിൽ നിന്നും ഇറങ്ങി പോയ , വിദ്യാർഥി നേതാവ് കുട്ടി സഖാവ് സുദേവൻ .C-യെ നോക്കി, ആ ക്ലാസ്സു കുട്ടികൾ മുഴുവൻ കോൾമയിർ കൊണ്ടു .


ഗാന്ധിജിയുടെ അഭാവത്തിൽ ,' ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ' എന്ന വിഷയത്തിൽ , ഇനി താനെങ്ങനെ ക്ലാസ്സിലെ മറ്റു കുട്ടികളോട് ആ ചോദ്യം ചോദിക്കും എന്നറിയാതെ, ഹിസ്റ്ററി സാറായ പ്രേമൻ സാർ ഒരു നിമിഷം കണ്ണും തള്ളി പകച്ചു നിന്നു .




11 comments:

വിനുവേട്ടന്‍ said...

അത് കലക്കി ഷഹീം...

ഒരു സംശയം... നമ്മുടെ അശോകേട്ടനും അതേ ക്ലാസിൽ തന്നെയായിരുന്നോ പഠിച്ചിരുന്നത് ഷഹീം...? :) ഞാൻ ഓടി...

Shaheem Ayikar said...

നന്ദി വിനുവേട്ടാ... എന്റെ കഥയിലെ കഥാപാത്രത്തോടും ( സഖാവ് സുദേവൻ .C ) അതിന്റെ ജീവിത ആദർശങ്ങളോടും ഉള്ള എന്റെ ആദരവിന്റെ ഭാഗമായി , ഇപ്പോൾ ഇവിടെയില്ലാത്ത അശോകേട്ടനെ പറ്റി , അദ്ധേഹത്തിന്റെ അഭാവത്തിൽ, ഒന്നും മറുപടി പറയാതെ , ഈ കഥാകൃത്ത്‌ ഇവിടെ മാതൃക കാണിക്കട്ടെ ... :)

കല്ലോലിനി said...

ആഹാ... മൊത്തം ഉഡായിപ്പാണല്ലോ... :-D

Shaheem Ayikar said...


നന്ദി കല്ലോലിനി ... ഉടായിപ്പുകളെ ഉലകം ! :)

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ഷഹീമേ ...

Shaheem Ayikar said...

വായിച്ചതിനും കമ്മന്റിനും നന്ദി സുധി ഭായ്... :)

ajith said...

ശരിയല്ലേ, ഒരാളുടെ അസാന്നിദ്ധ്യത്തിൽ അയാളെപ്പറ്റി ചർച്ചിക്കരുതെന്നല്ലേ പറയാറുള്ളത്

ആര്‍ഷ said...

എവിടുന്ന് ഒപ്പിക്കുന്നു ഇമ്മാതിരി ഐറ്റംസ്? ;)

Shaheem Ayikar said...

അത് തന്നെ അജിത്ത് ഏട്ടാ .. ഈ ചോദ്യങ്ങൾ ചോദിക്കുന്ന മാഷുമാര് വേണ്ടേ ഇതൊക്കെ ശ്രദ്ധിക്കാൻ ! :)

Shaheem Ayikar said...

നന്ദി ആർഷ .. എന്താന്നു അറിയില്ല ! എന്ത് സീരിയസ് കാര്യം ചിന്തിച്ചും അത് എഴുതി വരുമ്പോൾ ഒടുവിൽ ഈ ടൈപ്പ് ഐറ്റം ആയി മാറുന്നു !!! :0

Cv Thankappan said...

ഇന്നത്തെ കാലഘട്ടത്തില്‍ നേതാവാകാന്‍ യോഗ്യന്‍!!!
ആശംസകള്‍