Tuesday, December 24, 2013

മായാ ജാലങ്ങൾ വശമില്ലാത്തവർ


ഞാൻ നൽകാത്ത എന്താണ് അവന്റെ പ്രണയത്തിനു ഉള്ളത് ?

തനിക്കു മറ്റൊരു പ്രണയം ഉണ്ടെന്നും
അവനില്ലാതെ ഇനിയൊരു ജീവിതം ഇല്ലെന്നും
പറഞ്ഞു പിരിയാനൊരുങ്ങിയ കാമുകിയെ
തടഞ്ഞു നിർത്തി അവൻ ചോദിച്ചു.

അൽപ്പ സമയം നിശബ്ദയായി,
പിന്നെ വാശിയോടെ അവൾ പറഞ്ഞു
'മാജിക്'.

മാന്ത്രിക വിദ്യകൾ കൈവശമില്ലാത്ത
ജീവിക്കാൻ പഠിക്കാത്ത, പ്രണയിക്കാൻ അറിയാത്ത അവൻ
തിരിച്ചൊന്നും പറയാൻ കഴിയാതെ
തല കുനിച്ചു പതിയെ നടന്നകന്നു.

Friday, December 20, 2013

ഒരു വൃദ്ധൻ പറഞ്ഞത്



ഇന്ന് വഴിവക്കിലായി, നടന്നു വലഞ്ഞൊരു വൃദ്ധനെ കണ്ടു ഞാൻ
ആ കണ്ണുകൾ എന്നോട് ഈ വിധം ചൊല്ലിയ പോലെ

"ജീവിത യാത്രയിൽ ഒരു നാൾ നിന്നെ പോൽ
യുവാവായി വേഗത്തിൽ ഓടി നടന്നതാ

ഒരു പാട് ലക്ഷ്യങ്ങൾ നേടുവാനായി
പകലുകൾ രാത്രികൾ മറന്നു ജീവിച്ചതാ

മറു വാക്ക് ചൊല്ലി ശീലമില്ലാതെ
സ്വന്തം ഇഷ്ട്ടങ്ങൾ മറന്നു ശീലിച്ചവനാ

കെട്ടിയ പെണ്ണിന്റെ ചിരികൾക്ക് വേണ്ടി
കണ്ണുനീർ തുള്ളികൾ പകരം നൽകിയവനാ

വളരുന്ന കുഞ്ഞിന്റെ ഭാവിക്ക് വേണ്ടി
കിട്ടിയതൊക്കെയും നിധി പോലെ കാത്തതാ

ഇന്ന് ഈ വഴിയോരത്ത് പോകുവതെവിടെ എന്നറിയാതെ
അഗതിയായി നിരാശനായി ഞാൻ നിൽക്കവേ

നിന്നിൽ ഞാൻ കാണുന്നു
എന്റെ യവ്വന കാലത്തെ അർത്ഥമില്ലാത്ത പാഴ് ചിത്രങ്ങൾ "

Thursday, December 19, 2013

മനസ്സിന്റെ ചില ചോദ്യങ്ങൾ


ഇനി ഒരിക്കലും കാണില്ല എന്നറിയാമായിരുന്നിട്ടും
ഒരു യാത്ര പോലും പറയാതെ നീ പോയതെന്തിനു !

ഒരു ശ്വാസം അകലെ എന്നോർമകളിൽ
നീ എന്നുമുണ്ടാകും എന്ന വിശ്വാസമോ...

നാളെ ഒരിക്കൽ നാം വീണ്ടും കാണാതിരിക്കില്ല
എന്നൊരു മനസ്സിന്റെ ചെറു പ്രതീക്ഷയോ...

യാത്ര പറയുവാൻ മാത്രം അകിന്നിട്ടില്ല നാം
എന്നോരടുപ്പത്തിൽ നിന്നുയർന്നൊരു അധികാരമോ...

ഇനി നിനക്കാരുമല്ല ഞാൻ എന്നൊരു തോന്നലിൽ
നിനക്കുണ്ടായൊരു അകൽച്ചയോ...

നിന്നെ അറിയാൻ കഴിയാതിരുന്നത് പോൽ,
ഇന്നെനിക്കറിയില്ല മനസ്സിന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം !

Wednesday, December 18, 2013

പെണ്ണിന്റെ മണം...

പെണ്ണിന്റെ മണം എന്താണ് ?

അമ്മയുടെ അടുത്ത് നിന്നും വരാറുള്ള
കുഴമ്പിന്റെ പഴമയോ...

പെങ്ങളിൽ നിന്നും കിട്ടാറുള്ള
തുളസി കതിരിന്റെ നൈർമല്യമൊ...

ഭാര്യയിൽ നിന്നുള്ള
കാച്ചിയ എണ്ണയുടെ കുളിർമയോ...

കാമുകിയിൽ നിന്ന് അടിക്കുന്ന
സുഗന്ധ ദ്രവ്യത്തിൻ മോഹമോ...

മകളുടെ ചുണ്ടിൽ നിന്നുയരുന്ന
പാലിന്റെ നിഷ്കളങ്കതയോ....

എല്ലാ മണങ്ങളും എന്നെ കൂടുതൽ അവരിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നു !

Tuesday, December 17, 2013

ഗതി കിട്ടാതെ അലയുന്ന സത്യങ്ങൾ


സത്യങ്ങൾ പറയാൻ എന്നും എനിക്ക് ഭയമായിരുന്നു !

ഒടുവിൽ പലപ്പോഴായി പറഞ്ഞിരുന്ന കള്ളങ്ങളിൽ
എന്റെ ജീവിതം പടുന്നുയർന്നു.

ഇനിയിപ്പോൾ സത്യം പറയാൻ പോലും എനിക്കാവില്ല

ഇന്നലെയുടെ ആ ചെറിയ കള്ളങ്ങൾ ,
ഇന്ന് വലിയ സത്യങ്ങളായി എഴുതപ്പെട്ടിരിക്കുന്നു

ഞാൻ സത്യം മാത്രം പറയുന്നവൻ എന്ന്
സമൂഹം മുദ്ര വെച്ചിരിക്കുന്നു.

ഇനി പറഞ്ഞു പോയ കള്ളങ്ങൾ ഉരുവിടുകയല്ലാതെ
മറ്റൊരു വഴി എനിക്കില്ല.

ഞാൻ കള്ളങ്ങൾ കൊണ്ട് കുഴിച്ചു മൂടിയ സത്യങ്ങൾ
ഗതി കിട്ടാതെ ഇന്നെന്നെ വേട്ടയാടുമ്പോൾ

ആരോടും ഒന്നും ഉരിയടുവാൻ കഴിയാതെ
ഭയന്ന് വിറച്ചു ഞാൻ കാലം കഴിക്കുന്നു.

Monday, December 16, 2013

അവകാശികൾ


ഒരിക്കൽ ഞാൻ നേടിയതെല്ലാം
സ്വന്തമാക്കാൻ അതിന്റെ അവകാശികൾ വരും.

വിലപ്പെട്ടതെന്ന് ചൊല്ലി അവർക്കുള്ളതെല്ലാം
അധികാരത്തോടെ അവർ പങ്കിട്ടെടുക്കും.

പങ്കു വെക്കലുകൾക്ക് ഒടുവിൽ, ചവറുകൾ എന്ന് ചൊല്ലി
വിലപ്പെട്ട എന്റെ ഈ വാക്കുകൾ അവർ വലിച്ചെറിയും

ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ കുറിച്ചിട്ട ആ വാക്കുകൾ
നിന്റെ വരവിനായി കാത്തു അനാഥമായി കഴിയും

അവകാശിയെന്നു തുറന്നു പറയുവാൻ കഴിയാതെ
നീ ഒരു അന്യയായി നിശബ്ധമായി നില്ക്കുന്ന ആ നേരത്ത്

സ്വന്തമെന്നു പറയാൻ അവകാശികൾ ഉണ്ടായിരുന്നിട്ടും
അനാഥമായി എന്റെ വാക്കുകളും എന്നെ പോൽ എരിഞ്ഞടങ്ങും.

Friday, December 13, 2013

വലയിൽ വീണ കിളികൾ...


പതിവില്ലാതെ അവൻ ലാപ്ടോപ്പിൽ നിന്നും മുഖമുയത്തി അവളെ നോക്കി. ഒരു ചെറു ചിരിയുമായി ഏതോ സ്വപ്ന ലോകത്തിൽ മുഴുകി ഇരിക്കുകയാണ് അവൾ. അവളുടെ മുടിയിൽ തലോടി എന്തെന്ന് അവൻ ചോദിച്ചു. അവൾ പതിവ് പോലെ ഒന്നുമില്ലെന്ന് ചൊല്ലി ചെറുങ്ങനെ ചിരിച്ചു. അടുത്ത പ്രണയ ദിനത്തിന് നിനക്കെന്താണ് സമ്മാനം തരേണ്ടത്‌ എന്ന അവന്റെ ചോദ്യത്തിനു 'ഞാൻ ചോദിച്ചാൽ ഉറപ്പായും തരുമോ ?' എന്ന മറു ചോദ്യം ആയിരുന്നു അവളുടെ മറുപടി. അവൻ പിന്നെയും നിർബന്ധിച്ചപ്പോൾ 'നിനക്കതു തരാൻ കഴിയില്ല' എന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി. വാശിയോടെ അവൻ അവളെ കൂടുതൽ നിർബന്ധിച്ചപ്പോൾ , പതിഞ്ഞ ശബ്ധത്തിൽ അവൾ പറഞ്ഞു... 'നിനക്കെന്നെ വിവാഹ മോചനം ചെയ്യാമോ , ഞാൻ എന്റെ ജീവിതം എനിക്കിഷ്ട്ടമുള്ള പോലെ ജീവിച്ചോട്ടെ'... മറുപടി കേട്ട് അവൻ സ്തബ്ധനായി. അവൾ ഒരു ചെറു ചുംബനം അവന്റെ കവിളുകളിൽ നൽകി പിന്നെയും പാട്ട് കേട്ട് സ്വപ്ന ലോകത്തിലേക്ക്‌ തിരിഞ്ഞു.... അവളുടെ ഫോണിൽ ആ പാട്ട് കൂടുതൽ ഉച്ചത്തിൽ മുഴങ്ങി... 'വലയിൽ വീണ കിളികൾ ആണ് നാം , ചിറകൊടിഞ്ഞൊരു ഇണകൾ ആണ് നാം'.......


Thursday, December 12, 2013

മരണവും ജീവിതവും


ഓരോ ഉറക്കവും മരണം ആണെങ്കിൽ

എന്റെ മരണ വേളയിൽ തെളിയുന്നത് നിന്റെ മുഖമാണ്.

ഓരോ ശ്വാസവും ജീവിതമാണെങ്കിൽ
എന്റെ ജീവന്റെ താളം നീ മാത്രമാണ്.

Wednesday, November 27, 2013

എൻ തോന്നലുകൾ...



എന്റേത് മാത്രമെന്ന് കരുതിയത്‌ ഒക്കെയും


വെറും പാഴ് തോന്നലാണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ



കാണുവാൻ കൊതിച്ച നിമിഷങ്ങൾ ഒക്കെയും

വെറും സ്വപ്‌നങ്ങൾ മാത്രമെന്ന് തിരിച്ചറിഞ്ഞില്ല ഞാൻ



എങ്കിലും നിന്നെ ഞാൻ അറിയുന്നു... പ്രിയ സഖി...

എന്റെ ജീവിത വഴികളിൽ

ഞാൻ കണ്ടു മോഹിച്ച

സുന്ദരമായൊരു സ്വപ്നമായി..

ഒരു ചെറു തലോടലായി....

Thursday, November 14, 2013

ഇളം കാറ്റിനായി...


കരിയിലകൾ പാറി പറക്കുന്ന ഈ കാറ്റത്ത്‌


പറന്നകലട്ടെ എല്ലാ ദുഖങ്ങളും


പൂവിന്റെ മണവുമായി എത്തുന്ന ഒരിളം കാറ്റിനായി

കരുതിയിക്കട്ടെ പ്രതീക്ഷയോടെ ഈ മനം !!!

വെറുതേ... നിനക്കായി...


അറിയാതെ ചില നിമിഷങ്ങളിൽ, മനസ്സിന്റെ ഏതോ ഒരു കോണിൽ
തെളിയുന്നു ചിരിക്കുന്ന നിൻ മുഖം

ഈറനണിയുന്ന മിഴികളിൽ പൊടിഞ്ഞ ആ കണ്ണീരിൽ
തുടിക്കുന്നു പറയാതെ പോയ എൻ മനം

വാക്കുകൾ അന്യമായി പോയൊരെൻ മൊഴികളിൽ
വിടരുന്നു കവിതകൾ , നിനക്കായ്‌ മാത്രമായി...

അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ
ഹൃദയ മിടിപ്പിൽ  മുഴങ്ങുന്ന എൻ പേര്