എന്റേത് മാത്രമെന്ന് കരുതിയത് ഒക്കെയും
വെറും പാഴ് തോന്നലാണെന്ന് അറിഞ്ഞിരുന്നില്ല ഞാൻ
കാണുവാൻ കൊതിച്ച നിമിഷങ്ങൾ ഒക്കെയും
വെറും സ്വപ്‌നങ്ങൾ മാത്രമെന്ന് തിരിച്ചറിഞ്ഞില്ല ഞാൻ
എങ്കിലും നിന്നെ ഞാൻ അറിയുന്നു... പ്രിയ സഖി...
എന്റെ ജീവിത വഴികളിൽ
ഞാൻ കണ്ടു മോഹിച്ച
സുന്ദരമായൊരു സ്വപ്നമായി..
ഒരു ചെറു തലോടലായി....