അറിയാതെ ചില നിമിഷങ്ങളിൽ, മനസ്സിന്റെ ഏതോ ഒരു കോണിൽ
തെളിയുന്നു ചിരിക്കുന്ന നിൻ മുഖം
ഈറനണിയുന്ന മിഴികളിൽ പൊടിഞ്ഞ ആ കണ്ണീരിൽ
തുടിക്കുന്നു പറയാതെ പോയ എൻ മനം
വാക്കുകൾ അന്യമായി പോയൊരെൻ മൊഴികളിൽ
വിടരുന്നു കവിതകൾ , നിനക്കായ് മാത്രമായി...
അരികിലില്ലെങ്കിലും അറിയുന്നു ഞാൻ നിന്റെ
ഹൃദയ മിടിപ്പിൽ മുഴങ്ങുന്ന എൻ പേര്
No comments:
Post a Comment