ജീവിതത്തിൽ വെറുതേ 'ഡയലോഗ് അടിക്കൽ' എന്ന എന്റെ ഒരു കൂട്ടുകാരന്റെ സ്വഭാവം കാരണം പലപ്പോഴും പല നേട്ടങ്ങളും ചിലപ്പോഴൊക്കെ ചില കോട്ടങ്ങളും ഉണ്ടായിട്ടുണ്ട് !
ഒരു ബേക്കറിയിൽ കയറി ഞാരങ്ങാ വെള്ളം കുടിക്കുന്ന നേരത്ത് , അടുത്തിരുന്നു കട്ട്ലെറ്റ് കഴിച്ചു കൊണ്ടിരുന്ന ചുവന്ന ചുരിദാർ അണിഞ്ഞ പെൺ കുട്ടി കേൾക്കെ ഉച്ചത്തിൽ , " നട്ടുച്ച നേരത്ത് കട്ട്ലെറ്റ് കഴിക്കുന്ന ചുവന്ന ചുരിദാർ അണിഞ്ഞ ഒരു സുന്ദരി പെൺ കുട്ടിയാണ് എന്റെ സങ്കൽപ്പത്തിലെ വധു " എന്ന അവന്റെ വായിനോട്ട ഡയലോഗിൽ തുടങ്ങിയ അവരുടെ ആദ്യ പരിചയം , പിന്നെ അവരുടെ കല്യാണത്തിൽ ചെന്നെത്തിയതാണ് , അന്നവിടെ അവരുടെ കല്യാണത്തിന് വിളമ്പിയ നല്ല പാൽ പായസത്തിന്റെ രുചി പോലെ , മധുരമുള്ള ഒരോർമ...
പിന്നെയൊരിക്കൽ, ഒരു ബസ് സ്റ്റാൻഡിൽ ബസ്സ് കാത്തു നിൽക്കവേ, അത് വഴി ചുവന്ന T-ഷർട്ട് ഇട്ടു നടന്നു വന്ന ഒരു കലുപ്പ് ചേട്ടനോട് , "ഇപ്പോൾ , ചുവന്ന T-ഷർട്ട് ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആണ് ചേട്ടാ , അത് കൊണ്ട് മസ്സിലു കുറച്ചൊന്നു വിട്ടുടെ " എന്ന് അവൻ ചോദിച്ചതിനു , അവനും അത് തടയാൻ ശ്രമിച്ച ഞങ്ങൾക്കും കിട്ടിയ നല്ല തല്ലാണു , ഒരു നീരു വെച്ച് വീങ്ങിയ കോട്ടത്തിന്റെ ഓർമ !
നമ്മുടെ ചില ഡയലോഗുകൾ ഇങ്ങനെയാണ്... ജീവിതത്തിന്റെ വഴിയാത്രയിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളിൽ അത് നമ്മളെ നാളെ ചെന്നെത്തിക്കാം ....!
7 comments:
വരാനുള്ളത് വഴിയിൽ തങ്ങത്തില്ല എന്ന വലിയ തത്വം മനസിലാക്കിയില്ലേ??
ആദ്യത്തേ ഡയലോഗ് പറയാൻ അപാരതൊലിയ്ക്കട്ടിയല്ല കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി തന്നെ വേണം.
രണ്ടാമത്തേതിനു കിട്ടിയത് കൈയ്യിലിരുപ്പിന്റെ ബാക്കിപത്രമായത് കൊണ്ട് അങ്ങനെ തന്നെ വേണമെന്ന് പറയാം.
സ്ഥലകാല ബോധമില്ലാതെ ഇങ്ങിനെ എന്തൊക്കെയോ പറയുന്നവർക്ക് ചുട്ട അടിതന്നെ കിട്ടണം.
പാവം
വളരെ നന്ദി സുധി ഭായ് , ഉനൈസ് & പ്രവാഹിനി ... :)
@ സുധി ഭായ് , കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി മാത്രം പോരെന്നു തോന്നുന്നു , നമ്മുടെ മുഖ്യന്റെ തൊലിക്കട്ടി തന്നെ വേണം ! :)
@ ഉനൈസ് , ' ഓരോരുത്തർക്കും തല്ലു ഇരന്നു വാങ്ങാൻ ഓരോരോ കാരണങ്ങൾ , അല്ലാതെ എന്ത് പറയാൻ :)
@ പ്രവാഹിനി , അതെ , പാവം കൂട്ടുകാർ ! :)
കാറ്ററിയാതെ തുപ്പിയാൽ ചെവിയറിയാതെ അടി കിട്ടുമെന്ന് ഇപ്പോൾ മനസ്സിലായി ''....
ആശംസകൾ ....
ഇപ്പോൾ നട്ടുച്ചക്ക് രണ്ടുപേരും കൂടി ഒന്നിച്ചിരുന്ന് കട്‌ലറ്റ് കഴിക്കുണ്ടാവുമോ എന്തോ... !
നമ്മുടെ ചില ഡയലോഗുകൾ
ഇങ്ങനെയാണ്... ജീവിതത്തിന്റെ
വഴിയാത്രയിൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത
ചില കാര്യങ്ങളിൽ അത് നമ്മളെ നാളെ ചെന്നെത്തിക്കാം ....!
Post a Comment