Tuesday, August 23, 2016

:: പട്ടിത്വമില്ലാത്ത ഒരു സൊല്യൂഷൻ :: ( FB Post )നമ്മൾ ഇങ്ങനെ , എല്ലാ തെരുവ് നായ്ക്കളെയും ഒരുപോലെ കണ്ടു , ഒരു സൊല്യൂഷേൻ ചിന്തിക്കുന്നത് കൊണ്ടാണ് , ഇവിടെ ഒന്നും ചെയ്യാൻ പറ്റാത്തത്. അത് കൊണ്ട് , നൂറ്റാണ്ടുകളായി ഈ ലോകത്തു എല്ലായിടത്തും മനുഷ്യൻ വിജയകരമായി നടപ്പാക്കിയ , നശീകരണ പക്രിയയിൽ നിന്നും , പാഠങ്ങൾ ഉൾക്കൊണ്ടു , ഞാൻ വികസിച്ചെടുത്ത , ഒട്ടും പട്ടിത്വമില്ലാത്ത , ഒരു മനുഷ്യത്വ സൊല്യൂഷൻ ചുവട്ടിൽ കൊടുക്കുന്നു ....


ആദ്യം തന്നെ , നമ്മൾ ഇങ്ങനെ , എല്ലാ തെരുവ് നായ്ക്കളെയും ഒന്നായി കണ്ടു , അവർക്കു ...അവരെല്ലാം ഒന്നാണെന്ന , വലിയ അപകടപരമായ മെസ്സേജ് നൽകാതിരിക്കുക . പകരം , നൂറു നായ്ക്കൾ ഉണ്ടെങ്കിൽ , അവരെ മതം / ജാതി / രാഷ്ട്രം / രാഷ്ട്രീയം / ഭാഷ / നിറം / ജോലി / പൊക്കം / ജനിച്ച സമയം / കുര / വാല് / ഒരു കാലു പൊക്കുന്ന രീതി , എന്നൊക്കെ ഒരു ആയിരം രീതിയിൽ വിഭജിച്ചു , ഓരോ പട്ടിയും മറ്റു 99 പട്ടികളുമായി , മിനിമം പത്തു കാര്യങ്ങളിൽ എങ്കിലും , വിഭജിച്ചു തരം തിരിച്ചു നിർത്താം, എന്ന് നമ്മൾ ഉറപ്പു വരുത്തുക.


എന്നിട്ടു , ഓരോ പട്ടി വിഭാഗത്തിനും ഒരു സംഘടനയും ഒരു നേതാവിനെയും ഉണ്ടാക്കി , ദിവസവും ഒരു പത്തു നേരം , അവന്റെ വികാരം ,വിശ്വാസം , ആവേശം എല്ലാം നമ്മൾ നല്ലോണം ഉറപ്പാക്കുക. നിയമ പരമായി യാതൊരു തെറ്റുമില്ലാത്ത ഈ നല്ല പ്രവർത്തി , നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് , നമ്മൾ മാക്സിമം മുതലാക്കുക.


ഇനി , തന്റെ വിഭാഗവും സംഘടനയും നേതാവും , വിശ്വാസവും , വികാരവും , ആവേശവും മാത്രമാണ് ശെരിയെന്നു , പയ്യെ പയ്യെ അവരെകൊണ്ടു സമർത്ഥിക്കുക. അപ്പോൾ ,' എവെരി ആക്ഷൻ ഈസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ ' എന്ന ന്യുട്ടൺ തിയറി പ്രകാരം , മറ്റുള്ള എല്ലാരും തെറ്റല്ലെയെന്നു സയൻസിനെ ഉദ്ധരിച്ചു കൊണ്ട് തന്നെ അവനെ സ്വയം സമ്മതിപ്പിക്കുക.


ഇത്രയും കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നും ചെയ്യേണ്ട. ഇനി കാര്യങ്ങൾ വളരെയധികം സിമ്പിൾ ആണ്... എല്ലാ പട്ടികളെ കൊണ്ടും നിർബന്ധമായും , ദിവസവും ചാനൽ ചർച്ചകൾ കേൾപ്പിക്കുകയും , പത്രം വായിപ്പിക്കുകയും , അവരുടെ കൂട്ടത്തിലുള്ളവരുടെ ഫേസ് ബുക്ക് പോസ്റ്റുകൾ വായിപ്പിക്കുകയും ചെയ്യുക... ഇതിന്റെ കൂടെ , നമ്മൾ വെറുതെ പട്ടികളോട് , 'നീ ഒന്നും ചെയ്യരുത്' , ' നീ സംയമനം പാലിക്കണം ', 'നീ അക്രമകാരിയല്ല ', എന്നൊക്കെ പറഞ്ഞു മൂപ്പിക്കണം , അപ്പോൾ വീണ്ടും ,' എവെരി ആക്ഷൻ ഈസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ ' തിയറി പ്രകാരം , പട്ടികൾക്ക് കല്ലുപ്പ് കയറി, അവര് അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കണ്ടു , പ്രാന്ത് പിടിച്ചു , വെട്ടിയും കുത്തിയും , ബോംബിട്ടു ചത്തോളും ...


നമ്മൾ മനുഷ്യർ, അപ്പോൾ പട്ടികളോട് സമാധാനം പ്രസംഗിക്കുകയും , അവരെ ഉപദേശിക്കുകയും , എന്നിട്ടു , ഈ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി , നല്ലൊരു ലോകത്തിനായി , പരസ്പരം തല്ലുന്ന ആ പട്ടികളെയെല്ലാം , നല്ല ഉദ്ധേശശുദ്ധിയോടെ , യുദ്ധം ചെയ്തു തോൽപ്പിച്ചു , നല്ലൊരു ലോകം പണിഞ്ഞു എടുക്കുകയും ചെയ്യാം ....


എങ്ങനെയുണ്ട് , എന്റെ ഐഡിയ !!!

4 comments:

സുധി അറയ്ക്കൽ said...

ഹുയ്യ.

ഇത്രയും ഐഡിയയുള്ള ഷഹീമേ,താങ്കൾ ഈ കൊച്ചുകേരളത്തിൽത്തന്നെ വേണ്ടതാരുന്നു.ഹാ ഹാ ഹാ.പട്ടികൾക്കും സംഘടനകൾ!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മൾ മനുഷ്യർ, അപ്പോൾ പട്ടികളോട് സമാധാനം പ്രസംഗിക്കുകയും , അവരെ ഉപദേശിക്കുകയും , എന്നിട്ടു , ഈ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി , നല്ലൊരു ലോകത്തിനായി , പരസ്പരം തല്ലുന്ന ആ പട്ടികളെയെല്ലാം , നല്ല ഉദ്ധേശശുദ്ധിയോടെ , യുദ്ധം ചെയ്തു തോൽപ്പിച്ചു , നല്ലൊരു ലോകം പണിഞ്ഞു എടുക്കുകയും ചെയ്യാം ...

What a great idea...!

shajitha said...

oru lekhanam ezhuthiyaal athilum mattullavare chirippichu kollum, sammathichu

SREEJITH NP said...

ഒരു സംശയം നിങ്ങള്‍ തന്നെ ഇതൊക്കെ പട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുമല്ലോ അല്ലെ.