പാതിയടഞ്ഞ മിഴികളാൽ , പതിഞ്ഞ സ്വരത്തിൽ,
പിതാവ് പുത്രിയോട് യാത്രാമൊഴി ചൊല്ലി :
"ഇഷ്ടപ്പെടുന്ന ഒരാളെ നീ സ്നേഹിക്കും പോലെ ,
ഇടയ്ക്കിടെ നീ നിന്നെയും സ്നേഹിക്കുക.
ഭാവിയിൽ ഒരു ദിവസം നീയും ,
എന്റെ അതേ തെറ്റുകളിലേക്കു
നടക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
'എന്തെങ്കിലുമാകട്ടെ' എന്ന് കരുതി
എനിക്ക് കണ്ണടയ്ക്കാൻ കഴിയാത്ത
ഒരു അപകടസാധ്യതയാണിത്.
തുടക്കം മുതൽ നിനക്ക് ,
തെറ്റ് തിരിച്ചറിയാൻ , അത് തിരുത്താൻ
ന്യായമായ അവസരം ലഭിക്കണമെന്ന്
ഞാൻ അതിയായി ആഗ്രഹിക്കുന്നു.
നിന്റെ ഹൃദയത്തിൽ
നിനക്കുള്ള എല്ലാ ഉത്തരങ്ങളും ഉണ്ട്.
നീ ഇടയ്ക്കു നിന്റെ ഹൃദയത്തോടും സംവദിക്കുക .
ഞാൻ നിന്നെ നോക്കുമ്പോൾ
എന്റെ മനസ്സിന്റെ സന്തോഷം
വാക്കുകളാൽ വിവരിക്കാനാവില്ല.
നിന്റെ മനസ്സിന് നീ ദിവസവും നൽകുന്ന സന്തോഷം.
അത് വിലമതിക്കപ്പെടേണ്ട ഒന്നാണ്.
നിന്റെ പുഞ്ചിരിയുടെ മഹത്വം
എന്റെ ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവരുന്നു.
നമ്മുടെ ജീവിതം വളരെ ലളിതവും,
എന്നാൽ മനസ്സിലാക്കാൻ കഴിയാത്തതുമാണ്.
നിന്റെ ഓരോ വളർച്ചയും
ഞാൻ കൊതിയോടെ നോക്കി കാണുന്നു.
നിന്റെ സ്വപ്നങ്ങളിൽ ഞാൻ വിശ്വസിക്കുന്നു,
നീയും അങ്ങനെ വിശ്വസിച്ചിരുന്നെങ്കിൽ എന്ന്,
ഞാൻ അതിയായി ആഗ്രഹിക്കുന്നു.
നീ ഇതിനകം വരച്ചിട്ടില്ലാത്ത
ഒരു മനോഹര ജീവിത ചിത്രം
വരച്ചിരുന്നെങ്കിലെന്ന് ഞാൻ ആശിക്കുന്നു."