"നമ്മളുടെ മനക്കണക്കുകൾ തെറ്റു മ്പോൾ,
അടിത്തറ ഇളകുമ്പോൾ ,
ചുറ്റുപാടുകൾ വല്ലാതെ അമർത്തുമ്പോൾ....
അപ്പോഴും ,
നമ്മുടെ മനസ്സിന് പുഞ്ചിരിക്കാൻ ആഗ്രഹമുണ്ടാകും.
നമ്മൾ നെടുവീർപ്പിടണം,
നിർബന്ധമെങ്കിൽ, അൽപ്പം വിശ്രമിക്കണം .
പക്ഷേ, വിജയത്തിനായുള്ള ശ്രമം ഉപേക്ഷിക്കരുത് .
പ്രതീക്ഷ ഒരിക്കലും കൈവിടരുത് .
വിജയത്തിലേക്കുള്ള യാത്രയ്ക്ക്
വേഗത കുറവെന്ന് തോന്നുമെങ്കിലും
ഈ യാത്ര ഒടുവിൽ രസകരമാണ്.
സംശയത്തിൻ കാർമേഘങ്ങൾ ,
ക്ഷീണിച്ചതും തെറ്റിപ്പോകുന്നതുമായ,
നമ്മുടെ ചിന്തയിൽ പലതും തോന്നി പ്പിക്കുന്നു :
"യാത്ര പാതിവഴിയിൽ ഉപേക്ഷിച്ചു രക്ഷപ്പെടാം ."
എന്ന് നമ്മോടു പലവട്ടം മന്ത്രിക്കുന്നു.
വളരെ ദൂരെ എന്ന് തോന്നുമ്പോൾ ,
ലക്ഷ്യം പലപ്പോഴും
നമ്മൾ വിചാരിക്കുന്നതിനേക്കാൾ
വളരെ അടുത്താകും.
അതിനാൽ, കഠിനമായി നിരാശപ്പെടുമ്പോഴും ,
യാത്രയിൽ ദൃഢമായി ഉറച്ചു നിൽക്കുക.
ലക്ഷ്യത്തിലേക്ക് എത്ര അടുത്താണെന്ന്
ഒരിക്കലും പറയാൻ കഴിയില്ല.
പോരാട്ടത്തിൽ തോൽവി സമ്മതിക്കേണ്ടതില്ലെന്ന്
മനസ്സ് ദൃഢനിശ്ചയം ചെയ്യുന്ന സമയത്താണ്
വിജയം പലപ്പോഴും നമ്മുടെ കാഴ്ച്ചയിൽ തെളിയുന്നത്.
അതിനാൽ, കഠിനമായി നിരാശപ്പെടുമ്പോഴും ,
വിജയത്തിലേക്കുള്ള യാത്രയിൽ തുടരുക തന്നെ ചെയ്യുക.."
No comments:
Post a Comment