Saturday, August 9, 2008

പ്രണയങ്ങള്‍ യാചിക്കുന്നതു.


മരിച്ചു എന്ന് വിധി എഴുതി, പലപ്പോഴും നമ്മള്‍ പ്രണയത്തെ ജീവനോടെ കല്ലറകളില്‍ അടക്കം ചെയ്യുന്നു.

പിന്നീട് അവ പുഴുക്കള്‍ അരിച്ചു, വേദനയോടെ അഴുകി ഇല്ലാതാവുന്നു.


മരിച്ച പ്രണയം പോലും നമ്മോടു യാചിക്കുന്നതു മാന്യമായ ഒരു യാത്ര അയപ്പ് മാത്രമല്ലേ.....


മരിച്ചെന്നു വിധി എഴുതി അടക്കം ചെയ്യും മുന്‍പ് നമുക്കു ഒരു ദിവസം കൂടി കാത്തിരുന്നു കൂടെ..... ജീവന്‍റെ തുടിപ്പുകള്‍ അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി മാത്രം?


കുമ്പസാരം: ഒരു റഷ്യന്‍ നാടന്‍ കഥയില്‍ നിന്നും കടമെടുത്ത ആശയം.

2 comments:

sv said...

ജീവനുള്ളിടത്തോളം കാലം
പ്രണയവും....


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ആദി said...

പ്രണയത്തെ കൊന്നത് ആണെങ്കിലോ?
എന്റെ അഭിപ്രായത്തിൽ പ്രണയം മരിക്കില്ല. പക്ഷേ പ്രണയത്തെ കൊല്ലാൻ സാധിക്കും.

ഇഷ്ടം