നിലത്തു വീണുടഞ്ഞ ആ ചില്ല് കഷണങ്ങൾ നോക്കി
അവൾ നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
ഒരു പാട് കൊതിയോടെ, അവൾ സൂക്ഷിച്ചു വെച്ചിരുന്ന
പല വർണങ്ങൾ നിറഞ്ഞ, ആ സ്ഫടിക പാവ
തറയിൽ അങ്ങനെ ചിതറി കിടന്നു.
ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു,
ചുണ്ടിൽ നിന്നും മായാത്ത ഒരു ചെറു പുഞ്ചിരിയോടെ
അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.
ഒരു പാട് കഷ്ട്ടപ്പെട്ടു, അവൾ നേടി എടുത്ത
നിറങ്ങൾ ഇല്ലാത്ത , ആ വിവാഹ മോചന പത്രം
തറയിൽ അങ്ങനെ ചിതറി കിടന്നു.
ഇന്ന് , അവൾ വളർന്നു ഒരുപാട് വലുതായിരിക്കുന്നു !!!
1 comment:
ഇന്നവള്‍ ഒരുപാടു വളര്‍ന്നു വലുതായിരിക്കുന്നു..... മനസ്സില്‍ തന്നെ അങ്ങനെ ചില വളര്‍ച്ചകള്‍ അനുഭവിക്കാറുണ്ട് !!!
Post a Comment