എന്നും രാവിലെ ചീത്ത വിളി കേട്ട് ഉണരും !
പിന്നീടു, പ്രഭാത ഭക്ഷണത്തോടൊപ്പം അടുക്കളയിൽ നിന്നും
നിർത്താതെ ഒഴുകുന്ന പിന്നണി ഗാനമായി അമ്മയുടെ കുറ്റങ്ങൾ.
'ഞാൻ ആണ് ഈ വീടിന്റെ നാഥൻ' എന്നുറപ്പിച്ചു,
ഇടയ്ക്കുള്ള അച്ഛന്റെ ചെറുതെങ്കിലും മൂർച്ചയുള്ള ശകാരം.
'എന്ത് പറയാൻ' എന്ന അർത്ഥത്തിൽ ചേട്ടന്റെ നോട്ടം,
'നാണമില്ലേ' എന്ന് പറയാതെ പറഞ്ഞു അനിയത്തിയുടെ പുഞ്ചിരി.
എങ്കിലും... എല്ലാ പ്രതികൂല സാഹചര്യത്തിലും തളരാതെ
വെല്ലു വിളികളെ അതി ജീവിച്ചു അവൻ ലക്ഷ്യത്തിലേക്ക് നടന്നു !
എട്ടു മണിക്കുള്ള ബസ്സിൽ പതിവായി വന്നിറങ്ങുന്ന,
ഒരിക്കൽ പോലും അവനെ നോക്കിയിട്ടില്ലാത്ത,
ഇനി ഒരിക്കലും അവനെ നോക്കാൻ ഇടയില്ലാത്ത,
പേരറിയാത്ത, വീടറിയാത്ത അവളെ ഒരു നോക്ക് കാണാൻ വേണ്ടി !
എല്ലാ വെല്ലുവിളികളും അതി ജീവിച്ചു,
അവഗണനയുടെ ആ ഒരു നിമിഷത്തിനായി നിസ്വാർഥം ആയി,
മണിക്കൂറുകൾ വഴിയരികിൽ കാത്തു നില്ക്കുന്ന അവനെ,
നമ്മൾ വെറും 'പൂവാലൻ' എന്ന് ചൊല്ലി പരിഹസിക്കുന്നു !!!
2 comments:
നിസ്വാര്‍ത്ഥപ്പൂവാലന്‍
പതിവായി ഇത് വഴി വരുന്നതിനു... ഒരു വാക്ക് കുറിച്ചിടാനുള്ള ആ നല്ല മനസ്സിന്... ഒരു പാട് നന്ദി അജിത്ത് ഏട്ടാ.
Post a Comment