**മണിചിത്ര IT Technologies Pvt limited **
Team Members -
സണ്ണി :: HR മാനേജർ ( specialized in കുരുട്ടു ബുദ്ധി )
നകുലൻ :: പ്രൊജക്റ്റ് മാനേജർ ( MBA in മണ്ടത്തരം )
ഗംഗ :: പ്രൊജക്റ്റ് ലീഡ് ( Critical resource & വർക്കഹോളിക്)
ശ്രീദേവി :: Tester ( പാഴ് resource with ചൊറിച്ചിൽ attitude )
അല്ലി :: Developer ( സ്വപ്നം for next lead / PM / director roles )
തിരുമേനി :: HR ഹെഡ് ( മാന്യൻ / സല്സ്വഭാവി / നിഷ്കളങ്കൻ )
Scene 1 :
സണ്ണി : " നകുലാ, ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് നീ തകരരുത്. ഇനി അടുത്തതായി കമ്പനി ചാടാൻ സാധ്യതയുള്ളത് നീ കരുതും പോലെ ടെസ്റ്റർ ശ്രീദേവി അല്ല , അത് നിന്റെ സ്വന്തം ലീഡ് ഗംഗയാണു് "
നകുലൻ : " എന്റെ ഗംഗ.. അവള് പോയാൽ നമ്മുടെ പ്രൊജക്റ്റ്... "
സണ്ണി : " നീ ഇങ്ങനെ കരയരുത് നകുലാ. അവളെ ഇവിടെ തന്നെ പിടിച്ചു നിർത്താൻ ഇന്ന് വരെ ലോകത്ത് ഒരു HR- ഉം ഇത് വരെ സഞ്ചരിച്ചിട്ടില്ലാത്ത കമ്പനി പോളിസി വഴികളിലൂടെ ഞാൻ പോകും, ഒരു മാന്യനെ പോലെ... "
നകുലൻ : " എന്തെങ്കിലും ഒന്ന് ചെയ്യ് സണ്ണി. ഈ കമ്പനിയിലെ ആകെ പണി അറിയാവുന്ന ഒരാള് അവള് മാത്രമാണ് , ബാക്കി എല്ലാം... "
സണ്ണി : " നീ ഇപ്പോൾ തന്നെ ഗംഗയെ വിളിച്ചു ഇനി മുതൽ പ്രൊജക്റ്റ് ലീഡ് ചെയ്യേണ്ട എന്ന് പറയണം , ചിലപ്പോൾ അവൾ വല്ലാതെ പ്രതികരിക്കും . എങ്കിലും നീ പതറരുത് "
Scene 2 :
നകുലൻ : "ഗംഗ... നീ ഇന്നു മുതൽ പ്രൊജക്റ്റ് ലീഡ് ചെയ്യണ്ട . അല്ലി ചെയ്തോളും ലീഡ് activities "
ഗംഗ : " അതെന്താ ഇപ്പോൾ അങ്ങനെ , ഇത് വരെ ഞാൻ ആയിരുന്നല്ലോ ലീഡ് ചെയ്തിരുന്നത് "
നകുലൻ : " ഗംഗ ലീഡ് ചെയ്യേണ്ട എന്ന് പറഞ്ഞല്ലോ , ഇത് പുതിയ പ്രൊജക്റ്റ് decision ആണ് "
ഗംഗ : " വേണ്ട അല്ലെ... വേണ്ട അല്ലെ... ഡേയ് നകുലൻ കൂതരെ ... ഇത്രയും കാലം ഈ പൊട്ട പ്രോജെക്ടിൽ നിങ്ങളെ പോലുള്ള ഒരു മണ്ടൻ മാനേജരുടെ കീഴിൽ മരണ പണി എടുത്തിട്ട് , ഇപ്പോൾ അല്ലിയെ കണ്ടപ്പോ ഞാൻ ലീഡ് വേണ്ടാ അല്ലെ. ഈ പ്രോജെച്റിനും നിങ്ങള്ക്കും നല്ല പണി തന്നിട്ട് നിങ്ങളെ കോളം തോണ്ടിയിട്ടെ ഞാൻ ഈ കമ്പനി ചാടു തടിയാ , കഷണ്ടി തലയാ , നരമ്പ് രോഗി... "
നകുലൻ : " ഗംഗ.... ഗന്ഗെ... ഞാൻ ചുമ്മാ.... "
Scene 3 :
സണ്ണി : " തിരുമേനി , നമ്മള് വിചാരിച്ച പോലെ ഇനി ഇലയ്ക്കും മുള്ളിനും കേടില്ലാതെ, ' Values & Culture ' തെറ്റിച്ചതിന് ഗംഗയെയും , പ്രൊജക്റ്റ് പൊട്ടുമ്പോൾ അതിന്റെ പേരിൽ നകുലനെയും , കമ്പനിക്ക് ചീത്ത പേരില്ലാതെ നമുക്ക് പറഞ്ഞു വിടാം ."
തിരുമേനി : " അമ്പടാ കള്ളാ , സണ്ണി കുട്ടാ... ഇതും കൂടി ചേർത്ത് ലോക പ്രശസ്തമായ മൂന്നു തെണ്ടിതരങ്ങൾ ഇപ്പോൾ നിന്റെ പേരിലായി ... നീ ആണ് യഥാർത്ഥ HR മാനേജർ "
<<< ശുഭം >>>
2 comments:
രസമായി എഴുതി
ഹോ! റീമേക്ക് കലക്കി ഭായ്! കാപ്ഷൻ മുതൽ ക്ലൈമാക്സ് വരെ ഗംഭീരം!
Post a Comment