"പട്ടിണി എന്ന് പറഞ്ഞാൽ എന്താണ് അച്ഛാ ? "
ജീവിതവും മരണം ഒരുപോലെയായി മാറുന്ന,
ദൈവവും ചെകുത്താനും വെറും സങ്കൽപ്പങ്ങൾ മാത്രമാവുന്ന,
സത്യവും മാനവും നീതിയും അർത്ഥശൂന്യമാകുന്ന,
ബന്ധുവും ശത്രുവും മിത്രവും ഒന്നായി തീരുന്ന,
ഒരു മനുഷ്യന്റെ അവസ്ഥയാണ് കുഞ്ഞേ 'പട്ടിണി'.
"അപ്പോൾ , കഷ്ട്ടപാടെന്നു പറഞ്ഞാലോ ? "
'പട്ടിണി ' എന്ന അവസ്ഥ അറിയാതിരിക്കാൻ
നിസാരരായ നാം പെടുന്ന ഈ പാടാണ് 'കഷ്ട്ടപാട്'.
1 comment:
സാഹചര്യാനുസരണം നിര്‍വചനം മാറിയേക്കാം
Post a Comment