Wednesday, September 9, 2015

അളവുകളും തൂക്കങ്ങളും



പകച്ചു പോയ ബാല്യവും
പിഴച്ചു പോയ കൌമാരവും


തിളച്ചു പൊങ്ങിയ യൌവനവും
തിരിച്ചറിവിൻ മധ്യ വയസും കടന്നു


തളർന്നിരിക്കും വാർധക്യത്തിൽ
ഒരു ആയുസിൽ നേടിയതിൻ കണക്കെടുപ്പ് ::


നടന്നു കയറിയ പടവുകൾ ,
പട വെട്ടി നേടിയ പദവികൾ ,


കാണാതെ പോയ കാഴ്ചകൾ ,
കരളിൽ നിന്നും പറിച്ചെറിഞ്ഞ കിനാവുകൾ ,


പൊട്ടിച്ചു  അരിഞ്ഞെടുത്ത ബന്ധങ്ങൾ ,
മറവിയിൽ തഴഞ്ഞിട്ട കടമകൾ ,


കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും,
ജീവിത തുലാസിൽ നേട്ടവും കോട്ടവും തൂക്കി നോക്കി.


നേട്ടം - രണ്ടു കിലോ , കോട്ടം - പത്തു കിലോ !!!


ഈയൊരു ആയുസിൻ ലാഭ നഷ്ട്ട കണക്കിൽ
എനിക്കാകെ ബാക്കിയായത് എട്ടിന്റെ മുട്ടൻ പണികൾ മാത്രം !






8 comments:

Shahid Ibrahim said...

ആകെ തുക വെറും പൂജ്യം മാത്രം

വിനുവേട്ടന്‍ said...

ഷഹീം... ഇതെന്റെ കണ്ണുകൾ നനയിച്ചു...

Muralee Mukundan , ബിലാത്തിപട്ടണം said...

കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും,
ജീവിത തുലാസിൽ നേട്ടവും കോട്ടവും തൂക്കി നോക്കി.

ആൾരൂപൻ said...

കനമുള്ള കാര്യങ്ങൾ

shajitha said...

nannayirikkunnu

Shaheem Ayikar said...

വിലപ്പെട്ട അഭിപ്രായങ്ങൾക്ക് നന്ദി ഷഹിദ് , വിനുവേട്ടൻ , മുരളി ചേട്ടൻ , ആൾ രൂപൻ & ഷാജിത ... :)

കല്ലോലിനി said...

ഹ ഹ ഹാാ... ആ മുട്ടന്‍പണികള്‍ എന്നെ ചിരിപ്പിച്ചു....!!!

Shaheem Ayikar said...

കമ്മന്റിനും , ഈ നല്ല ചിരിക്കും , വളരെ നന്ദി കല്ലോലിനി ... :)