Monday, August 3, 2015

നിങ്ങളും ... അവരും...


ഇന്നൊരു ഭ്രാന്തൻ വഴിയിലൂടെ ഉറക്കെ പറഞ്ഞു നടന്നത്....


""നിങ്ങൾ പറക്കാൻ തുടങ്ങുമ്പോഴൊക്കെ അവർ ഓർമിപ്പിച്ചു കൊണ്ടിരിക്കും ,
ഈ ഭൂമിയിൽ നിങ്ങൾക്കവരോടുള്ള വലിയ കടപ്പാടുകളെ പറ്റി...

ആരൊക്കെയോ ദാനമായി തന്ന നിങ്ങളുടെ ജീവിതം ,
അവർ പകുത്തു നൽകിയ സൌഭാഗ്യങ്ങൾ,
നിങ്ങള്ക്കായെന്ന പേരിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്‌നങ്ങൾ, 
എത്ര ചെയ്താലും തീരാത്ത കടപ്പാടുകളുടെ നീണ്ട നിരകൾ...

നിങ്ങളുടെ ചിറകുകൾ സ്നേഹത്തിന്റെ അദ്രിശ്യമായ നൂലുകൾ കൊണ്ട് അവർ കെട്ടിയിടും...

മറ്റുള്ളവർ പറക്കുന്നത് നിങ്ങൾ സങ്കടത്തോടെ നോക്കുമ്പോൾ അവർ പറയും ,
ഈ ദുഖം നിങ്ങളുടെ അപകർഷതാ ബോധം ആണെന്ന്.


'ഞാൻ കുറച്ചൊന്നു പറന്നോട്ടെ' എന്ന് ചോദിച്ചാൽ അവർ ശകാരിക്കും
നിങ്ങൾ എന്ത് വലിയ സ്വാർഥൻ ആണെന്ന്...

അവരുടെ കണ്ണീരിൽ അലിഞ്ഞു നിങ്ങൾ ചിറകുകൾ ഉള്ളിൽ ഒതുക്കും,
സ്വന്തം സ്വപ്നങ്ങളേക്കാൾ വില  അവരുടെ സന്തോഷമാണെന്നു മനസ്സിനെ പഠിപ്പിക്കും...

ഒത്തുതീർപ്പുകൾ കൊണ്ട് നിങ്ങൾ പടുത്തുയർത്തിയ ജീവിതത്തിൽ ഒരിക്കൽ നിങ്ങൾ തളർന്നിരിക്കും,
അന്ന്... അവർ.... നിങ്ങൾ സന്തോഷിപ്പിക്കാൻ ശ്രമിച്ചവർ....
ജീവിതത്തിൽ പറക്കുവാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും
അതിനു ശ്രമിക്കാതെ തോറ്റു പോയ നിങ്ങളെ ഭ്രാന്തനെന്നു വിളിച്ചു പ്രാന്ത് പിടിപ്പിക്കും....""
  

10 comments:

കാല്‍പ്പാടുകള്‍ said...

സ്നേഹം എന്ന് പറയുന്നത് തന്നെ ഒരു സ്വാര്‍ത്ഥത അല്ലെ?

അന്നൂസ് said...

ആശംസകള്‍- വീണ്ടും എഴുതൂ- ബ്ലോഗില്‍ followers option ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

Shaheem Ayikar said...

വായനക്കും കുറിച്ചിട്ട വരികള്ക്കും നന്ദി ശ്രീനി...

Shaheem Ayikar said...

നന്ദി അന്നുസ്... "ഈ ബ്ലോഗ്‌ പിന്തുടരാൻ :" എന്നൊരു ലിങ്ക് ബ്ലോഗ്‌ ഫോളോ ചെയ്യാൻ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു... ഇനി ആരും ഇത് വരെ ഫോളോ ചെയ്യാത്തത് കൊണ്ട് ആ ലിങ്ക് ചിതലരിച്ചു പോയോ എന്നറിയില്ല :)

കല്ലോലിനി said...

അര്‍ത്ഥവത്തായ വരികൾ.!!

Shaheem Ayikar said...

നന്ദി കല്ലോലിനി...

സുധി അറയ്ക്കൽ said...

കൊള്ളാം.കല്ലോലിനി ലിങ്ക്‌ തന്ന് വന്നതാണു.രണ്ട്‌ ബ്ലോഗ്‌ ഉണ്ടെങ്കിൽ ഇങ്ങനെ തന്നെ മറഞ്ഞ്‌ കിടക്കാറാ പതിവ്‌.

Harinath said...

സത്യം തിരിച്ചറിയുന്നവൻ = ഭ്രാന്തൻ

Harinath said...

"Join this site " എന്നത് ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ‘ഈ ബ്ലോഗ് പ്ന്തുടരാൻ’ എന്നുള്ളടത്ത് ഇമെയിലിൽ കിട്ടാനുള്ള ഓപ്ഷനേ കാണുന്നുള്ളൂ. Join this site ആണെങ്കിൽ ഡാഷ്ബോർഡിൽ കിട്ടുമായിരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ആരൊക്കെയോ ദാനമായി തന്ന നിങ്ങളുടെ ജീവിതം ,
അവർ പകുത്തു നൽകിയ സൌഭാഗ്യങ്ങൾ,
നിങ്ങള്ക്കായെന്ന പേരിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്‌നങ്ങൾ,
എത്ര ചെയ്താലും തീരാത്ത കടപ്പാടുകളുടെ നീണ്ട നിരകൾ...!