ചെറിയ പിണക്കങ്ങൾ തരുന്നൊരു വേദനയുണ്ട് !
ചുവന്ന കവിളുകളിൽ തന്റെ പരിഭവം ഒളിപ്പിച്ചു,
മിണ്ടാതെ ദൂരേക്ക് മാറി ഇരുന്നു, ഇടയ്ക്ക് ഇടം കണ്ണിട്ടു നോക്കി,
ഇനി ഒരിക്കലും മിണ്ടില്ലെന്ന് പറഞ്ഞു
ചിണുങ്ങി ഇരിക്കുന്ന കൂട്ടുകാരി !
ഒരു നിമിഷത്തെ വാശി പിടിപ്പിക്കലിനു ശേഷം,
പിന്നെ കുറേ നേരം, അവളുടെ പിണക്കം മാറ്റാനായി,
അവളെ ചിരിപ്പിക്കാൻ പാടുപെട്ടു, ചുറ്റിലും മുമ്പിലും
വട്ടമിട്ടു കറങ്ങി നടക്കുന്ന കൂട്ടുകാരൻ !
ഒടുവിൽ, ഒരു നാരങ്ങ മിട്ടായി മധുരം പങ്കിട്ടു
ആ ചെറു പിണക്കങ്ങൾ പറഞ്ഞു, ചിരിച്ചു തീർക്കുമ്പോൾ
ഇണക്കങ്ങൾ നൽകുന്ന ഒരു വലിയ സുഖമുണ്ട് !

2 comments:
സ്നേഹപ്പിണക്കങ്ങള്
വീണ്ടും വീണ്ടും.... നന്ദി അജിത്ത് ഏട്ടാ. :)
Post a Comment