കോളേജില്‍ പഠിക്കുന്ന കാലം.... അന്നാണ് മലയാള കഥാ സാഹിത്യത്തില്‍ ആ മഹാത്ഭുതം സംഭവിച്ചത്.
കോളേജ് മാഗസിന് വേണ്ടി ഞാന്‍ ഒരു ചെറു കഥയെഴുതി കാത്തിരിക്കുന്ന നേരം....
അത് വായിച്ച മാഗസിന്‍ എഡിറ്റര്‍ എന്‍റെ റൂമില്‍ വന്നു.. വാതില്‍ കുറ്റിയിട്ടു.
അയാള്‍ വാതില്‍ തുറന്ന് പുറത്തു ഇറങ്ങിയപ്പോള്‍ കഥാകാരന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു!!!!!
എന്ത് കൊണ്ടോ, അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
എങ്കിലും കഥാകാരന്‍ അഭിമാനിച്ചു... കഥാകാരന്റെയും പ്രേക്ഷകരുടെയും കണ്ണുകള്‍ ഇതു പോലെ നനയിച്ച ഒരു കഥ എഴുതാന്‍ പറ്റിയല്ലോ!!!!
പക്ഷെ, എന്നാലും എങ്ങനെ താന്‍ എഴുതിയ കഥ വര്‍ഷങ്ങള്‍ക്കു മുന്പ് മറ്റൊരാള്‍ കോപ്പി അടിച്ച് എന്ന് മാത്രം കഥാകാരന് പിടി കിട്ടിയില്ല... അത്ഭുതം , അല്ലാതെ എന്ത് പറയാന്‍.