ഒരിക്കൽ ഞാൻ നേടിയതെല്ലാം
സ്വന്തമാക്കാൻ അതിന്റെ അവകാശികൾ വരും.
വിലപ്പെട്ടതെന്ന് ചൊല്ലി അവർക്കുള്ളതെല്ലാം
അധികാരത്തോടെ അവർ പങ്കിട്ടെടുക്കും.
പങ്കു വെക്കലുകൾക്ക് ഒടുവിൽ, ചവറുകൾ എന്ന് ചൊല്ലി
വിലപ്പെട്ട എന്റെ ഈ വാക്കുകൾ അവർ വലിച്ചെറിയും
ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ കുറിച്ചിട്ട ആ വാക്കുകൾ
നിന്റെ വരവിനായി കാത്തു അനാഥമായി കഴിയും
അവകാശിയെന്നു തുറന്നു പറയുവാൻ കഴിയാതെ
നീ ഒരു അന്യയായി നിശബ്ധമായി നില്ക്കുന്ന ആ നേരത്ത്
സ്വന്തമെന്നു പറയാൻ അവകാശികൾ ഉണ്ടായിരുന്നിട്ടും
അനാഥമായി എന്റെ വാക്കുകളും എന്നെ പോൽ എരിഞ്ഞടങ്ങും.
No comments:
Post a Comment