Tuesday, December 17, 2013

ഗതി കിട്ടാതെ അലയുന്ന സത്യങ്ങൾ


സത്യങ്ങൾ പറയാൻ എന്നും എനിക്ക് ഭയമായിരുന്നു !

ഒടുവിൽ പലപ്പോഴായി പറഞ്ഞിരുന്ന കള്ളങ്ങളിൽ
എന്റെ ജീവിതം പടുന്നുയർന്നു.

ഇനിയിപ്പോൾ സത്യം പറയാൻ പോലും എനിക്കാവില്ല

ഇന്നലെയുടെ ആ ചെറിയ കള്ളങ്ങൾ ,
ഇന്ന് വലിയ സത്യങ്ങളായി എഴുതപ്പെട്ടിരിക്കുന്നു

ഞാൻ സത്യം മാത്രം പറയുന്നവൻ എന്ന്
സമൂഹം മുദ്ര വെച്ചിരിക്കുന്നു.

ഇനി പറഞ്ഞു പോയ കള്ളങ്ങൾ ഉരുവിടുകയല്ലാതെ
മറ്റൊരു വഴി എനിക്കില്ല.

ഞാൻ കള്ളങ്ങൾ കൊണ്ട് കുഴിച്ചു മൂടിയ സത്യങ്ങൾ
ഗതി കിട്ടാതെ ഇന്നെന്നെ വേട്ടയാടുമ്പോൾ

ആരോടും ഒന്നും ഉരിയടുവാൻ കഴിയാതെ
ഭയന്ന് വിറച്ചു ഞാൻ കാലം കഴിക്കുന്നു.

No comments: