Friday, December 20, 2013

ഒരു വൃദ്ധൻ പറഞ്ഞത്



ഇന്ന് വഴിവക്കിലായി, നടന്നു വലഞ്ഞൊരു വൃദ്ധനെ കണ്ടു ഞാൻ
ആ കണ്ണുകൾ എന്നോട് ഈ വിധം ചൊല്ലിയ പോലെ

"ജീവിത യാത്രയിൽ ഒരു നാൾ നിന്നെ പോൽ
യുവാവായി വേഗത്തിൽ ഓടി നടന്നതാ

ഒരു പാട് ലക്ഷ്യങ്ങൾ നേടുവാനായി
പകലുകൾ രാത്രികൾ മറന്നു ജീവിച്ചതാ

മറു വാക്ക് ചൊല്ലി ശീലമില്ലാതെ
സ്വന്തം ഇഷ്ട്ടങ്ങൾ മറന്നു ശീലിച്ചവനാ

കെട്ടിയ പെണ്ണിന്റെ ചിരികൾക്ക് വേണ്ടി
കണ്ണുനീർ തുള്ളികൾ പകരം നൽകിയവനാ

വളരുന്ന കുഞ്ഞിന്റെ ഭാവിക്ക് വേണ്ടി
കിട്ടിയതൊക്കെയും നിധി പോലെ കാത്തതാ

ഇന്ന് ഈ വഴിയോരത്ത് പോകുവതെവിടെ എന്നറിയാതെ
അഗതിയായി നിരാശനായി ഞാൻ നിൽക്കവേ

നിന്നിൽ ഞാൻ കാണുന്നു
എന്റെ യവ്വന കാലത്തെ അർത്ഥമില്ലാത്ത പാഴ് ചിത്രങ്ങൾ "

3 comments:

Sukanya said...

ഇന്ന് ഞാന്‍ നാളെ നീ
നന്നായിട്ടുണ്ട്.

Aarsha Abhilash said...

ഒരു പക്ഷേം, എല്ലാവര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു നാളെ -അല്ലെ? :) പറഞ്ഞു കേട്ടിരുന്ന ഈ ബ്ലോഗില്‍ എത്തിപ്പെട്ടത് ഇപ്പോഴാണ്‌.. 2013 എനിക്ക് മാത്രമല്ല തിരിച്ചു വരവിന്‍റെ വര്ഷം അല്ലെ? ... ഇനിയും ഇവിടെ ചിന്തകള്‍ ഉണ്ടാകട്ടെ :) ആശംസകള്‍

Shaheem Ayikar said...

നന്ദി സുകന്യ, നന്ദി ശ്യാമ..